Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
കേരളം പുറത്തായി,ആദ്യമായി കടൽ കടന്ന സന്തോഷ് ട്രോഫി ഫൈനൽ നടന്നത് റിയാദിലെ ഒഴിഞ്ഞ ഗാലറിക്ക് മുന്നിൽ

March 02, 2023

March 02, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
റിയാദ് : നിലവിലെ ചാമ്പ്യന്മാരായ കേരളം സെമി ഫൈനലിലെത്താത്തതിനെ തുടർന്ന് റിയാദില്‍ സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സരങ്ങൾ നടന്നത് ഒഴിഞ്ഞ ഗാലറിക്കു മുന്നില്‍.

കേരളം സെമിയിലെത്തുമെന്നും മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ ഒഴുകിയെത്തുമെന്നുമായിരുന്നു എ.ഐ.എഫ്.എഫ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കണക്കുകൂട്ടലുകൾ തെറ്റി.ഇതോടെയാണ്,ആദ്യമായി കടൽ റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിലെത്തിയ ഇന്ത്യയുടെ സ്വന്തം സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സരങ്ങൾ ഒഴിഞ്ഞ ഗാലറിക്ക് മുന്നിൽ കളിക്കേണ്ടി വന്നത്.

എട്ടു തവണ ചാമ്പ്യന്മാരും എട്ടു തവണ റണ്ണേഴ്‌സ്അപ്പുമായ പഞ്ചാബിനെ ഇഞ്ചുറി ടൈം ഗോളില്‍ മേഘാലയ സെമി ഫൈനലില്‍ മുട്ടുകുത്തിച്ചു (2-1).  സര്‍വീസസിനെ 3-1 ന് തോല്‍പിച്ച കര്‍ണാടകയുമായാണ് മേഘാലയ ശനിയാഴ്ച ഫൈനലില്‍ ഏറ്റുമുട്ടുക. ഇരു ടീമുകളും ഇതുവരെ സന്തോഷ് ട്രോഫി കിരീടമുയര്‍ത്തിയിട്ടില്ല. കര്‍ണാടക നാലു തവണ ചാമ്പ്യന്മാരായിട്ടുണ്ടെങ്കിലും നാലും മൈസൂര്‍ എന്ന പേരിലായിരന്നു.
പഞ്ചാബും സര്‍വീസസും ആദ്യം ഗോളടിച്ച ശേഷമാണ് തോറ്റത്. വടക്കുകിഴക്കന്‍ ഫുട്‌ബോളില്‍ എന്നും മണിപ്പൂരിന്റെയും മിസോറമിന്റെയും നിഴലിലായിരുന്ന മേഘാലയ ഇതാദ്യമായാണ് സെമി ഫൈനലില്‍ പോലുമെത്തുന്നത്.
രണ്ടാം സെമിയില്‍ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലാണ് തുടരെ മൂന്നു ഗോള്‍ വീണത്. നാല്‍പതാം മിനിറ്റില്‍ ബികാഷ് ഥാപ്പയിലൂടെ സര്‍വീസസ് ലീഡ് നേടിയെങ്കിലും രണ്ടു മിനിറ്റിനകം റോബിന്‍ യാദവും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പി. അങ്കിതും കര്‍ണാടകക്കു വേണ്ടി തിരിച്ചടിച്ചു. എഴുപത്തേഴാം മിനിറ്റില്‍ എം. സുനില്‍കുമാറും കര്‍ണാടകയുടെ വിജയമുറപ്പിച്ചു.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News