Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
റിയാദ് വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട

July 03, 2021

July 03, 2021

റിയാദ്:റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 1.7 കിലോ കൊക്കെയിന്‍ പിടികൂടി.എയര്‍പോര്‍ട്ട് വഴി ലഗേജിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ് പിടികൂടിയത്.  പാഴ്‌സല്‍ ആവരണത്തിന്റെ പാളികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.എയര്‍പോര്‍ട്ട് കസ്റ്റംസ് വിഭാഗമാണ് ഇത്  കണ്ടെത്തിയത്. വിദേശ രാജ്യത്തു നിന്ന് എത്തിയതാണ് മയക്കുമരുന്ന്. സഊദിയിലെ പാഴ്‌സലിന്റെ സ്വീകര്‍ത്താവിനെ കണ്ടെത്തി. അറസ്റ്റ് ചെയ്തു.  കര, കടല്‍, വായു മാര്‍ഗങ്ങളിലൂടെയുള്ള എല്ലാ മയക്കു മരുന്നുകടത്തും കണ്ടെത്തി തകര്‍ക്കാന്‍ സഊദി കസ്റ്റംസിന് കഴിയുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. നിരോധിത വസ്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ച് വിവരം കിട്ടുന്നവര്‍ ഉടന്‍ 1910 എന്ന എമര്‍ജന്‍സി നമ്പറില്‍ രാജ്യത്തിനകത്തുനിന്നും 00966114208417 എന്ന നമ്പറില്‍ വിദേശത്തുനിന്നും വിളിച്ചറിയിക്കുകയോ 1910@zatca.gov.sa എന്ന ഇമെയിലില്‍ അറിയിക്കുകയോ ചെയ്യണമെന്ന്  അധികൃതര്‍ അറിയിച്ചു.

 


Latest Related News