Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിലേക്കുള്ള മടക്കം,കൊറന്റൈനിൽ അവ്യക്തത

December 01, 2021

December 01, 2021

റിയാദ് :ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യക്കാർക്ക് ഇന്ന് രാത്രി 12 മണി മുതൽ സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി നൽകിയെങ്കിലും  ക്വാറന്റൈൻ സംബന്ധിച്ച് അവ്യക്തത തുടരുന്നു. ക്വാറന്റൈൻ പാക്കേജുകളെ സംബന്ധിച്ച് വിമാനക്കമ്പനികൾക്ക് കൃത്യമായ ഗൈഡ്‌ലൈൻ ഇറങ്ങാത്തതാണ് ഇതിന് കാരണം.. നിലവിൽ സൗദി എയർലൈൻസിന്റെ വെബ്‌സൈറ്റിൽ മാത്രമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. സൗദിയിൽ എത്തിയ ശേഷമുള്ള ക്വാറന്റൈൻ പാക്കേജ് എങ്ങിനെ എടുക്കണമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിലവിൽ അറിയിച്ച ഉത്തരവ് പ്രകാരം ഇന്ത്യയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച് വരുന്നവർ നിർബന്ധമായും സൗദിയിലെത്തിയ ശേഷം അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ നിർബന്ധമാണ്.

ഇന്ത്യയിൽ നിന്ന് വരുന്ന മിക്ക വിമാനങ്ങളും ചാർട്ടേഡ് വിമാനങ്ങളാണ് ഇവർക്ക് ക്വാറന്റൈൻ പാക്കേജുകൾ നൽകാനുള്ള സാഹചര്യങ്ങൾ ഇപ്പോഴില്ല. ഇന്ത്യയും സൗദിയും തമ്മിൽ എയർ ബബിൾ കരാർ നിലവിലില്ല. അതുകൊണ്ടു തന്നെ ചാർട്ടേഡ് വിമാനങ്ങൾ മാത്രമായിരിക്കും സൗദിയിലേക്ക് യാത്രക്കാരെ കൊണ്ടുവരാനുള്ളത്. സൗദി അറേബ്യയിൽ നിന്നും രണ്ട് ഡോസ് സ്വീകരിച്ച് നാട്ടിൽ പോയവർക്ക് ക്വാറന്റൈൻ ബാധകമല്ല. സൗദിയിൽ നിന്ന് ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ച് നാട്ടിൽ പോയവർക്ക് പക്ഷേ മൂന്ന് ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ് സൗദിയിൽ പ്രവേശിക്കാം. ഒരു വാക്‌സിനും എടുക്കാത്തവർക്കുള്ള പ്രവേശനം അഞ്ച് ദിവസത്തെ ക്വാറന്റൈനിന് ശേഷമായിരിക്കും.
ന്യൂസ്‌റൂമിൽ പരസ്യം ചെയ്യാൻ +974 33450597 എന്ന നമ്പറിൽ വിളിക്കുക


Latest Related News