Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
ദമാമിൽ റെസ്റ്റോറന്റിന്റെ മേൽക്കൂര തകർന്നുവീണു, അഞ്ചുപേർക്ക് പരിക്ക്

December 19, 2021

December 19, 2021

ദമാം : ദമാമിലെ അൽകോബാറിൽ റെസ്റ്റോറന്റിനെ മേൽക്കൂര തകർന്ന് അഞ്ചുപേർക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ മുൻഭാഗത്തെ മേൽക്കൂര തകർന്ന്, ആളുകളുടെ മേലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരിൽ മൂന്ന് വനിതകളും ഒരു ബാലനും ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 

പരിക്കേറ്റവരെ കിങ് ഫഹദ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. അപകടത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ കിഴക്കൻ പ്രവിശ്യയിലെ പ്രതിരോധമേധാവി അജാബ്‌ അൽഹർബിയോട് നിർദേശിച്ചതായി ഗവർണർ അറിയിച്ചു. കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പുവരുത്താൻ നഗരസഭയ്ക്കും നിർദേശം നൽകിയിട്ടുണ്ട്.


Latest Related News