Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഖത്തറിലെ വ്യവസായിയാരുന്ന പൊന്നാനി സ്വദേശി നാട്ടിൽ നിര്യാതനായി 

August 29, 2020

August 29, 2020

ദോഹ : ഖത്തറിലെ വ്യവസായിയും മലപ്പുറം പൊന്നാനി ചന്തപ്പടി സ്വദേശിയുമായ ആർ വി ഇബ്രാഹിം ഖലീൽ(46) നാട്ടിൽ നിര്യാതനായി.ശനിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം.കഴിഞ്ഞ 25 വർഷമായി ദോഹയിൽ ടെക്സ്റ്റയിൽ രംഗത്ത് ബിസിനസ് നടത്തിവരികയായിരുന്നു. ദോഹയിൽ നിരവധി സ്ഥാപനങ്ങളുടെ ഉടമയാണ്.

മുല്ലമായിങ്ങാനകത്ത് അബ്ദുല്ലക്കുട്ടിയുടെയും രായിമരക്കാർ വീട്ടിൽ ഫാത്തിമയുടെയും മകനാണ്.

കാലിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സാവശ്യാർത്ഥം കഴിഞ്ഞ ജനുവരിയിലാണ് നാട്ടിലേക്ക് മടങ്ങിയത്.വെല്ലൂരിലെ ചികിത്സയ്ക്ക് ശേഷം എടപ്പാൾ ആയുർവേദ ആശുപത്രിയിൽ ഫിസിയോ തെറാപ്പി നടത്തിവരികയായിരുന്നു.ഇന്ന് വെകീട്ട് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് വീട്ടിലായിരുന്നു അന്ത്യം.ഭാര്യ : സുനീറ,മക്കൾ : ആദില,സജ,അഫ്‌വാൻ.

സഹോദരങ്ങൾ : മുഹമ്മദ് അസ്‌ലം(പാർത്താസ്,ഖത്തർ)അബ്ദുൽ ഖാലിഖ്(ഖത്തർ),പരേതയായ ഖദീജ,ബുഷ്‌റ,ബിൻതുൽ ഹഖ്,ജുബൈരിയത്ത്,റൗലത്ത്(ഒമാൻ)

മൃതദേഹം നാളെ രാവിലെ പത്തു മണിക്ക് പൊന്നാനി ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.  

 


Latest Related News