Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
'കൊവിഡ് മഹാമാരി ഇല്ലാതാകും, ഖത്തര്‍ സാധാരണ ജീവിതത്തിലേക്ക് ഉടന്‍ തിരികെയെത്തും'; ശുഭപ്രതീക്ഷ പ്രകടിപ്പിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മേധാവി

December 21, 2020

December 21, 2020

ദോഹ: കൊവിഡ്-19 പ്രതിരോധത്തിനായുള്ള ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന് ഖത്തര്‍ അഗീകാരം നല്‍കിയതിന് പിന്നാലെ ശുഭാപ്രതീക്ഷ പ്രകടിപ്പിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മേധാവി ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍. രാജ്യത്ത് വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ കൊവിഡ് മഹാമാരി ഇല്ലാതാകുമെന്നും ഖത്തര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്നും അല്‍ ഖാല്‍ പറഞ്ഞു. 


Related News: ഖത്തറില്‍ ആര്‍ക്കെല്ലാമാണ് ആദ്യം കൊവിഡ്-19 വാക്‌സിന്‍ ലഭിക്കുകം? വിശദമായി അറിയാനായി ക്ലിക്ക് ചെയ്യൂ.


ഈ മാസം ആരംഭിച്ച് 2021 ലും തുടരുന്ന പ്രതിരോധ വാക്‌സിന്‍ വിതരണ പരിപാടി രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ വാക്‌സിനേഷന്‍ പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ സ്വീകരിച്ചാലും ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുന്നതും ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ തുടരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 


Also Read: 794 വഷങ്ങള്‍ക്കിടെ മാത്രം സംഭവിക്കുന്നത്; വ്യാഴവും ശനിയും ഒന്നു ചേരുന്ന അപൂര്‍വ്വ ദൃശ്യം ഇന്ന് രാത്രി ഖത്തറിന്റെ ആകാശത്ത്


ക്ലിനിക്കല്‍ ട്രയലുകളിലൂടെ ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്‍ സുരക്ഷിതമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് 95 ശതമാനം ഫലപ്രദമാണെന്നും ട്രയലുകളില്‍ തെളിഞ്ഞിട്ടുണ്ട്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി വളരെ വേഗത്തിലാണ് വാക്‌സിന്‍ വികസിപ്പിച്ചതെങ്കിലും വാക്‌സിന്‍ കര്‍ശനമായി എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയാണ് ജനങ്ങളിലേക്ക് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 


        ഡോ. സോഹ അല്‍-ബയാത്

ഖത്തറിലേക്കുള്ള ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്റെ ആദ്യ ലോഡ് ഇന്ന് എത്തും. വാക്‌സിന്‍ ജനങ്ങള്‍ക്ക് നിര്‍ബന്ധമാക്കില്ലെന്ന് ഖത്തര്‍ വാക്‌സിനേഷന്‍ മേധാവി ഡോ. സോഹ അല്‍-ബയാത് നേരത്തേ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാന്‍ തീരുമാനിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.


ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News