Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കോവിഡ് വാക്സിൻ എടുത്തവർക്ക് നിയന്ത്രണങ്ങളിൽ ചില ഇളവുകൾ പരിഗണയിലെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം

April 08, 2021

April 08, 2021

ദോഹ: കൊറോണ വൈറസിനെതിരായ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ ക്രമേണ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ് അറിയിച്ചു.. മറ്റുള്ളവര്‍ക്ക് ബാധകമായ പല നിയന്ത്രണങ്ങളും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്രമേണ എടുത്തു കളയാനാണ് ലക്ഷ്യമിടുന്നതെന്ന് നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.

വാക്‌സിനേഷന്റെ രണ്ട് ഡോസും പൂര്‍ത്തിയാക്കിയവര്‍ക്ക് പരമാവധി അഞ്ചില്‍ കൂടുതല്‍ ആളുകളില്ലാത്ത രീതിയില്‍ പുറത്ത് ഒത്തുചേരാമെന്ന് ബുധനാഴ്ച്ച ഖത്തര്‍ മന്ത്രിസഭാ യോഗം വ്യക്തമാക്കിയിരുന്നു. സമാനമായ കൂടുതല്‍ ഇളവുകള്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കു അനുവദിക്കുമെന്ന് ഡോ. ഖാല്‍ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News