Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ബ്രസൽസിൽ ചേർന്ന നാറ്റോ യോഗത്തില്‍ ഖത്തര്‍ സംഘം പങ്കെടുത്തു

October 26, 2019

October 26, 2019

ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ചേർന്ന നാറ്റോ രാജ്യങ്ങളുടെ യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. ഓപറേഷന്‍ റെസൊല്യൂട്ട് സപ്പോര്‍ട്ട് മിഷനുമായി സഹകരിച്ചു നടന്ന പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലാണ് ഖത്തര്‍ പ്രതിനിധി സംഘം പങ്കെടുത്തത്.

ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അതിയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് യോഗത്തിൽ പങ്കെടുത്തത്. ബെല്‍ജിയത്തിലെ ഖത്തര്‍ സ്ഥാനപതിയും യൂറോപ്യന്‍ യൂനിയന്‍-നാറ്റോകളിലെ ഖത്തര്‍ മിഷന്‍ തലവനുമായ അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ഖുലൈഫിയും ബെല്‍ജിയത്തിലെ ഖത്തര്‍ പ്രതിരോധ അറ്റാഷെ ബ്രിഗേഡിയര്‍ അബ്ദുല്‍ ഹാദി മുബാറക് അല്‍ഹജ്‌രിയും ഖത്തര്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഖത്തര്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

പ്രധാനമായും അഫ്ഗാനിസ്താനിലെ സമാധാന പ്രക്രിയയ്ക്കു പിന്തുണ നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായാണു ബ്രസല്‍സില്‍ യോഗം വിളിച്ചുചേര്‍ത്തത്. ദൗത്യത്തില്‍ ഖത്തര്‍ വഹിക്കുന്ന പങ്ക് പരിഗണിച്ചാണ് രാജ്യത്തെ രാജ്യത്തെ യോഗത്തിലേക്കു ക്ഷണിച്ചത്.


Latest Related News