Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഖത്തറിൽ കോവിഡ് മരണം പത്തായി,ബുധനാഴ്ച 608 പേരിൽ  കോവിഡ് സ്ഥിരീകരിച്ചു,

April 22, 2020

April 22, 2020

ദോഹ : ഖത്തറിൽ ബുധനാഴ്ചയോടെ  കോവിഡ് രോഗബാധിതരുടെ എണ്ണം ഏഴായിരം കടന്നു. ഇന്ന് 608 പേരിൽ കൂടി പുതുതായി രോഗ ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടവർ 7141 ആയി.

55 കാരനായ ഒരു വിദേശി കൂടി ഇന്ന് മരണപ്പെട്ടതോടെ മരണസംഖ്യ പത്തായി. അതേസമയം ഇന്ന് 75 പേരാണ് രോഗവിമുക്തി നേടിയത്. ഇതോടെ മൊത്തം അസുഖം ഭേദപ്പെട്ടവരുടെ എണ്ണം 689 ആയി ഉയർന്നു.6442 പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്.ഇതുവരെ രാജ്യത്ത് 70012 പേരിലാണ് കോവിഡ് പരിശോധിച്ചത് .

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക  


Latest Related News