Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഖത്തറിൽ കോവിഡ് പോസറ്റിവായി തുടരുന്നവരുടെ എണ്ണം പതിനായിരത്തിൽ താഴെയെത്തി,മൂന്ന് മരണം

July 03, 2020

July 03, 2020

ദോഹ: ഖത്തറില്‍ കോവിഡ് പോസറ്റിവ് ആയി തുടരുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.ഇപ്പോൾ പതിനായിരത്തിൽ താഴെ പേർ മാത്രമാണ് രാജ്യത്ത് കോവിഡ് പോസറ്റിവ് ആയി തുടരുന്നത്. ഇന്ന് 756 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം,1986 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ചികിത്സയിലായിരുന്ന മൂന്നു പേര്‍ കൂടി മരിച്ചതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 88,583 പേർ ഇതുവരെ  രോഗമുക്തി നേടിയിട്ടുണ്ട്.  നിലവില്‍ 9,949 പോസിറ്റീവ് കേസുകളാണ് ഉള്ളത്. 185 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ആകെ മരണം 121 ആയി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News