Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഖത്തറിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു,നാല് മരണം  

June 21, 2020

June 21, 2020

ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന നാലു പേർ കൂടി  മരണപ്പെട്ടു. ഇതോടെ ഖത്തറിൽ കോവിഡ് മരണ സംഖ്യ 98  ആയി. അതേസമയം പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്.881 പേർക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.നീണ്ട ഇടവേളക്ക് ശേഷമാണ് പുതിയ രോഗബാധിതരുടെ എണ്ണം ആയിരത്തിൽ താഴെ എത്തുന്നത്.

കോവിഡ് പോസറ്റിവ് ആയി തുടരുന്നവരുടെ എണ്ണം 18,952 ആയി.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1556  പേരാണ് രോഗമുക്തി നേടിയത്..ഇതുവരെ 68319  പേരാണ് രോഗമുക്തി നേടിയത്.
എട്ടു പേരെയാണ് പുതുതായി ഐസിയുവിൽ പ്രവേശിപ്പിച്ചത്. 221 പേരാണ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ഉള്ളത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 112 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.1124  പോസറ്റിവ് കേസുകളാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക        


Latest Related News