Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
കയ്യുറ പോരാ,സുരക്ഷിതമായി ഉപയോഗിക്കാനും അറിയണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം 

April 14, 2020

April 14, 2020

ദോഹ : കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന  കൈയ്യുറകളുമായി ബന്ധപ്പെട്ട്​ പൊതുജനാരോഗ്യ മന്ത്രാലയം നിർദേശങ്ങൾ പുറത്തിറക്കി. കൈയുറകൾ ധരിക്കുന്നതിലൂടെ മാത്രം കോവിഡിൽ നിന്ന് സംരക്ഷണം ലഭിക്കില്ലെന്നും അധികൃതർ അറിയിച്ചു.

സുരക്ഷിതമായി ഉപയോഗിക്കണം 

ചുരുങ്ങിയത് 20 സെക്കൻഡെങ്കിലും കൈകൾ സോപ്പ് ഉപയോഗിച്ചോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ചോ  ഇടക്കിടെ വൃത്തിയാക്കുന്നത് കൈയുറ ധരിക്കുന്നതിനേക്കാൾ കൂടുതൽ സംരക്ഷണം നൽകും.

കൈയുറ ധരിച്ച ശേഷവും കൊറോണ വൈറസ്​ ബാധയുള്ള പ്രതലങ്ങളിൽ സ്​പർശിക്കുകയും പിന്നീട് കണ്ണ്,  വായ, മൂക്ക്.,എന്നിവയിൽ തൊട്ടാലും കോവിഡ്–19 ബാധയേൽക്കാനിടയുണ്ട്.

പൊതുശുചീകരണം, അണുനശീകരണം പോലുള്ള ജോലികൾ ചെയ്യുമ്പോൾ, വീട്ടു ജോലികൾ ചെയ്യുമ്പോൾ, കോവിഡ്–19 ബാധയുണ്ടെന്ന് സംശയിക്കുന്ന വ്യക്തിക്ക് നേരിട്ട് പരിചരണം നൽകുമ്പോൾ, അവരുടെ  വസ്ത്രങ്ങൾ അലക്കുമ്പോഴും മാലിന്യങ്ങൾ നീക്കം ചെയ്യുമ്പോഴും പാത്രങ്ങൾ കഴുകുമ്പോഴും കൈയുറകൾ  ധരിക്കണം.

കൈയുറകൾ സുരക്ഷിതമായാണോ ഉപയോഗിക്കുന്നത്​?...
കൈയുറ ധരിക്കുന്നതിന് മുമ്പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ചോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കണം.

ഓരോ ഉപയോഗത്തിന് ശേഷവും കൈയുറകൾ നീക്കം ചെയ്യണം.

കൈയുറകൾ കീറുകയോ മലിനമാവുകയോ ചെയ്താൽ ഉപേക്ഷിക്കണം.

ഡിസ്​പോസിബിൾ കൈയുറകൾ ഒരിക്കലും കഴുകിയെടുത്ത് വീണ്ടും ഉപയോഗിക്കരുത്.

വൈറസ്​ ബാധയേറ്റ പ്രതലങ്ങളിൽനിന്നും വസ്​തുക്കളിൽനിന്നും സംരക്ഷിക്കുന്നതിന് കൈയുറകൾക്കാകും. എന്നാൽ ഒരു തവണ വൈറസ്​ പോലെയുള്ള അണുക്കൾ വന്ന് മലിനപ്പെട്ടാൽ ഉടൻ ഉപേക്ഷിക്കുക. അല്ലാത്തപക്ഷം അതൊരു അണുവാഹിനി അണുവാഹിനി ആകും....

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.  


Latest Related News