Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
കോവിഡ് വ്യാപനം തടയാൻ സുരക്ഷാ നടപടികൾ ഊർജിതമാക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം 

April 07, 2020

April 07, 2020

ദോഹ : കോവിഡ് -19 ന്റെ  വ്യാപനം തടയുന്നതിന് ഖത്തർ  ആഭ്യന്തര മന്ത്രാലയം എല്ലാ സംവിധാനങ്ങളും  ഉപയോഗപ്പെടുത്തുന്നുണ്ടെന്നും പൊതുജനങ്ങൾ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ടെന്നും അൽ ഫസാ ഡയറക്ടർ ലഫ്റ്റനന്റ് കേണൽ നയ്ഫ് ബിൻ ഫാലെ അൽ താനി പറഞ്ഞു.
ആളുകൾ അസാധാരണമായ ഒരു സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട ഏത് സാഹചര്യവും നേരിടാൻ ഉദ്യോഗസ്ഥർക്കും വ്യക്തികൾക്കും പരിശീലനം നൽകിയിട്ടുണ്ട്.

ഫീൽഡിൽ പ്രവർത്തിക്കുന്ന പട്രോളിംഗുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇൻഡസ്ട്രിയൽ ഏരിയയുടെ അടച്ച ഭാഗങ്ങൾ 24 മണിക്കൂറും പോലീസിന്റെ നിരീക്ഷണത്തിലാണ്. കാര്യങ്ങൾ സുഗമമാക്കാൻ വേണ്ടി അൽ ഫസ രാജ്യത്തുടനീളം ചെക്ക്പോസ്റ്റുകൾ വിന്യസിച്ചിട്ടു അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ 228 പേരിൽ കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിയ്‌തരുടെ എണ്ണം 1832 ആയി ഉയർന്നിട്ടുണ്ട്.അതേസമയം 1697 പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.ബാക്കിയുള്ളവർ സുഖം പ്രാപിച്ചപ്പോൾ നാല് പേരാണ് മരണപ്പെട്ടത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.         


Latest Related News