Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഗാർഹിക തൊഴിലാളികളുടെ എക്സിറ്റ് പെർമിറ്റ്,തീരുമാനം ഉടൻ ഉണ്ടാകുമെന്ന് തൊഴിൽ മന്ത്രി

October 17, 2019

October 17, 2019

ദോഹ : ഖത്തറിൽ തൊഴിൽ നിയമത്തിന്റെ പരിധിയിൽ ഉൾപെടാത്ത ഗാർഹിക തൊഴിലാളികൾ ഉൾപെടെയുള്ളവരുടെ എക്സിറ്റ് പെർമിറ്റ് റദ്ദാക്കിക്കൊണ്ടുള്ള നിയമഭേദഗതികൾ ഉടൻ നിലവിൽ വന്നേക്കും.ഭരണ വികസന,തൊഴിൽ ,സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി യൂസുഫ് മുഹമ്മദ് അല്‍ ഒത്മാൻ അൽഫഖ്‌റുവാണ് ഇക്കാര്യം അറിയിച്ചത്. കത്തറയില്‍ നടന്ന ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ(ഐ.എല്‍.ഒ) നൂറാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അവശേഷിക്കുന്ന നിയമനിര്‍മാണ നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ നിയമഭേദഗതി പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി വ്യക്തമാക്കി. വേതന സുരക്ഷാ നിയമം, സപ്പോര്‍ട്ട് ആന്‍ഡ് ഇന്‍ഷുറന്‍സ് ഫണ്ട്, പ്രവാസികളുടെ പോക്കുവരവുകൾ,താമസം എന്നിവയുമായി ബന്ധപ്പെട്ട നിയമം, മനുഷ്യക്കടത്ത് തടയാന്‍ ദേശീയ സമിതി തുടങ്ങിയ ഒട്ടനവധി നിയമപരിഷ്‌ക്കരണങ്ങള്‍ അടങ്ങുന്നതാണ് മന്ത്രാലയം അംഗീകാരം നല്‍കിയ തൊഴില്‍ നിയമഭേദഗതിയെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികളുടെ തൊഴിൽ മാറ്റം സാധ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതല്‍ എളുപ്പമാക്കിയിട്ടുണ്ടെന്നും തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഖത്തറിലെ തൊഴില്‍ ഭാവി എന്ന പ്രമേയത്തില്‍ ഐ.എല്‍.ഒയുടെ സഹകരണത്തോടെ ഭരണവികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചത്.


Latest Related News