Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
കൊവിഡ് പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സജീവമായ ശ്രമങ്ങളുമായി ഖത്തര്‍ 

November 28, 2020

November 28, 2020

ദോഹ: കൊറോണ വൈറസിന്റെ വ്യാപനത്തെ പിടിച്ചു കെട്ടാനും കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളെ നേരിടാനും അടിയന്തിരവും ഫലപ്രദവുമായ നടപടികള്‍ സജീവമാക്കി ഖത്തര്‍. നൂതന ആശയങ്ങള്‍, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ കൂടുതലായി നിക്ഷേപം നടത്തി കൊവിഡ് പ്രത്യാഘാതങ്ങളെ മറികടക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടക്കുകയാണെന്ന് സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. 

കൊവിഡ് പ്രത്യാഘാതങ്ങളെ മേരിടുന്നതില്‍ പ്രാദേശിക തലത്തിലെ സ്വകാര്യ മേഖലയ്ക്ക് സുപ്രധാനമായ പങ്കുണ്ട്. വാണിജ്യ-വ്യവസായ മേഖലകളില്‍ സംഭരണം, ഇറക്കുമതി, ഉല്‍പ്പാദനശേഷി എന്നിവ വികസിപ്പിക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതും പ്രാദേശികവുമായ വസ്തുക്കളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുമുള്ള അവസരം ഖത്തര്‍ ഉപയോഗപ്പെടുത്തി. ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയവും ഇറ്റാലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കല്‍ സ്റ്റഡീസും ചേര്‍ന്ന് സംഘടിപ്പിച്ച വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കവെ ഖത്തര്‍ വാണിജ്യ-വ്യവസാമ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി സുല്‍ത്താന്‍ ബിന്‍ റാഷിദ് അല്‍-ഖതെറാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.  

ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ നവംബര്‍ 25 ന് ആരംഭിച്ച ആറാമത് റോം എം.ഇ.ഡി 2020 - മെഡിറ്ററേനിയന്‍ ഡയലോഗ് കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. കോണ്‍ഫറന്‍സ് ഡിസംബര്‍ നാല് വരെ നീളും. 

കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ നേരിടാനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ക്ക് വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ എല്ലാ പിന്തുണയുമുണ്ട്. സ്വകാര്യ മേഖലയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംയോജിതമായ മാര്‍ഗമാണ് മന്ത്രാലയം സ്വീകരിക്കുന്നത്. നിലവിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കമ്പനികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കിയിട്ടുണ്ടെന്നും യോഗത്തില്‍ അദ്ദേഹം പറഞ്ഞു. 

'ബഹുരാഷ്ട്ര വ്യാപാര സംവിധാനത്തോടുള്ള പ്രതിബദ്ധത ഖത്തര്‍ എന്നും കാത്തുസൂക്ഷിച്ചിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയെ വീണ്ടെടുക്കുന്നതിനുള്ള എഞ്ചിന്‍ എന്ന നിലയില്‍ വ്യാപാരങ്ങളുടെ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിന് അന്താരാഷ്ട്ര സഹകരണ ചട്ടക്കൂടുകളെ ഖത്തര്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രാദേശികവും ആഗോളവുമായ വാണിജ്യ-നിക്ഷേപങ്ങളുടെ കേന്ദ്രം എന്ന സ്ഥാനം ഊട്ടിയുറപ്പിക്കുന്നതിനായി ലോജിസ്റ്റിക്കല്‍ ശൃംഖല മെച്ചപ്പെടുത്തുന്നതിനും ഉന്നത നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ദോഹ ശക്തമാക്കിയിട്ടുണ്ട്.' -അദ്ദേഹം പറഞ്ഞു. 

ലോജിസ്റ്റിക് ഉള്‍പ്പെടെയുള്ള മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് കമ്പനികള്‍ക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഖത്തര്‍ ഒരുക്കിയരിക്കുന്നത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഹമദ് തുറമുഖത്തിനും സമീപമുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളിലെ ലോജിസ്റ്റിക് പാര്‍ക്കുകളിലേക്കും സ്വതന്ത്രമേഖലകളിലേക്കും നിക്ഷേപകരെ ചെയ്യുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള അകതിവേഗ റോഡ് ശൃംഖലയും ഖത്തര്‍ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തിന്റെ നിക്ഷേപ പരിധി വിപുലീകരിക്കുന്നതിനും നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനുമായി പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) നിയമം കൊണ്ടുവന്നതടക്കമുള്ള സുപ്രധാന നടപടികള്‍ ഖത്തര്‍ കൈക്കൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു. 

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News