Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
സ്ത്രീപുരുഷ സമത്വം വിളംബരം ചെയ്ത് ടോക്കിയോ ഒളിമ്പിക്സിൽ ഖത്തർ തിളങ്ങി

July 24, 2021

July 24, 2021

ദോഹ: ടോക്കിയോ ഒളിമ്പിക്‌സില്‍ തിളങ്ങി ഖത്തറിന്റെ താരങ്ങള്‍. ലോക കായിക ഭൂപടത്തില്‍ ശ്രദ്ധേയ സാന്നിധ്യമാവാന്‍ പോകുന്ന ഖത്തര്‍ താരങ്ങള്‍ ഒളിമ്പിക്‌സിന്റെ ഉത്ഘാടന പരേഡിൽ സ്ത്രീ-പുരുഷ സമത്വം വിളംബരം ചെയ്താണ് ലോകശ്രദ്ധ നേടിയത്. ഖത്തറിന്റെ പ്രുഖ താരങ്ങളായി തലാ അബു ജബാര,മുഹമ്മദ് അല്‍-റുമൈഹി എന്നിവര്‍ ചേർന്നാണ് ഖത്തറിന്റെ പതാക വഹിച്ചത്.അറബ് ലോകത്തു നിന്നും ഇതാദ്യമായാണ്  പുരുഷ,വനിതാ അത്ലറ്റുകൾ  ഒരുമിച്ച് രാജ്യത്തിന്റെ പതാക വഹിക്കുന്നത് .ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെ ജപ്പാന്‍ ആതിഥേയത്വം വഹിക്കുന്ന 32-ാമത് സമ്മര്‍ ഒളിമ്പിക്‌സില്‍ വ്യത്യസ്ത കായിക ഇനങ്ങളില്‍ 15 പുരുഷ-വനിതാ കളിക്കാരാണ് ഖത്തറിനെ പ്രതിനിധീകരിച്ച്  പങ്കെടുക്കുന്നത്.  

 


Latest Related News