Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള വിഭവങ്ങള്‍ ഖത്തറിന്റെ പക്കലുണ്ടെന്ന് അത്‌ലറ്റ് ബര്‍ഷിം

December 16, 2020

December 16, 2020

ദോഹ: അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും ചാമ്പ്യഷിപ്പുകള്‍ക്കും ആതിഥേയത്വം വഹിക്കാന്‍ അനുയോജ്യമായ രാജ്യമാണ് ഖത്തര്‍ എന്ന് ഖത്തറിന്റെ അത്‌ലറ്റിക് താരം മുതാസ് ഇസ്സ ബര്‍ഷിം. ഇത്തരം ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള വിഭവങ്ങള്‍ ഖത്തറിന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

'ഖത്തറില്‍ നടന്ന 2006 ലെ ഏഷ്യന്‍ ഗെയിംസ് വന്‍ വിജയമായിരുന്നു. മികച്ച കായിക മത്സരങ്ങള്‍ ദോഹയില്‍ നടത്തുന്നതിന്റെ ആദ്യപടിയായിരുന്നു 2006 ലെ ഏഷ്യന്‍ ഗെയിംസ്. വലിയ കായിക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിന് ഖത്തറിനെ പിന്തുണയ്ക്കുന്ന എല്ലാ മേഖലകളിലും വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്.' -ബര്‍ഷിം പറഞ്ഞു. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും ചാമ്പ്യന്‍ഷിപ്പുകള്‍ക്കും ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ ഏറെ അനുയോജ്യമാണ്. അതിനാവശ്യമായ മനുഷ്യവിഭവ ശേഷിയും അടിസ്ഥാന സൗകര്യങ്ങളും ഖത്തറിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

2030 ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഖത്തറിലുണ്ട്. ലോകോത്തരമായ വേദികളും മികച്ച ഗതാഗത സൗകര്യവും മികച്ച സാങ്കേതിക വിദ്യയുമെല്ലാം ഒത്തിണങ്ങുന്ന ഗെയിംസാകും 2030 ല്‍ ഖത്തറില്‍ നടക്കുക. ഏത് വെല്ലുവിളികളെയും തരണം ചെയ്യാന്‍ ഖത്തറിന് കഴിയുമെന്നും 29 കാരനായ ബര്‍ഷിം പറഞ്ഞു. 

അറേബ്യന്‍ യുവാക്കള്‍ക്ക് മികച്ച അവസരമാകും 2030 ഏഷ്യന്‍ ഗെയിംസെന്നും ബര്‍ഷിം പറഞ്ഞു. എല്ലാ അറേബ്യന്‍ അത്‌ലറ്റുകളും തങ്ങളുടെ പുരോഗതിക്കായി ഈ അവസരം പ്രയോജനപ്പെടുത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ഒമാനിൽ ചേരുന്ന ഒളിമ്പിക് കമ്മറ്റി യോഗത്തിലാണ് 2030 ഏഷ്യൻ ഗെയിംസ് ആതിഥേയ രാജ്യത്തെ പ്രഖ്യാപിക്കുക.ഖത്തറും സൗദിയുമാണ് മത്സരരംഗത്തുള്ളത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ :

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

https://chat.whatsapp.com/LZ20WFU8hdbBkgtTcfkxq7

 



Latest Related News