Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഖത്തറിൽ റെസ്റ്റോറന്റുകളിൽ അകത്തിരുന്ന് ഭക്ഷണം കഴിക്കാം,നിബന്ധനകൾ ഇങ്ങനെ 

July 27, 2020

July 27, 2020

അൻവർ പാലേരി 

ദോഹ : കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഇഷ്ടപ്പെട്ട റെസ്റ്റോറന്റുകളിലെത്തി ഭക്ഷണം കഴിച്ച് സൊറ പറയുന്ന മലയാളിക്കൂട്ടങ്ങൾ കഴിഞ്ഞ കുറെ മാസങ്ങളായി സുഖമുള്ള ഓർമ മാത്രമാണ്. വ്യാഴാഴ്ച രാത്രികളിൽ ദോഹയിലെ മിക്ക ഫാമിലി റെസ്റ്റോറന്റുകളിലും ഇത്തരം കാഴ്ചകൾ പതിവായിരുന്നെങ്കിൽ രാജ്യത്ത് കോവിഡ് വ്യാപനം തുടങ്ങിയ ആദ്യഘട്ടത്തിൽ തന്നെ ഇത്തരം കൂട്ടം ചേരലുകൾക്ക് പിടി വീണിരുന്നു.റെസ്റ്റോറന്റിലെ സേവനങ്ങൾ ഹോം ഡെലിവറി,ടേക് എവേ മാത്രമായി ചുരുങ്ങിയതോടെ താമസ സ്ഥലങ്ങളിൽ പാചകം ചെയ്യാൻ സൗകര്യമില്ലാത്ത ചുരുക്കം ആളുകൾ മാത്രമാണ് റെസ്റ്റോറന്റുകളെ ആശ്രയിച്ചിരുന്നത്.വാടക ഉൾപെടെ കടുത്ത സാമ്പത്തിക പരാധീനതകൾ കാരണം പൂട്ടിപ്പോവുകയോ കിട്ടിയ തുകക്ക് മറ്റുള്ളവർക്ക് കൈമാറുകയോ ചെയ്ത റെസ്റ്റോറന്റുകളുമുണ്ട്.

കോവിഡ് നിയന്ത്രണങ്ങളുടെ മൂന്നാം ഘട്ടം നാളെ പ്രാബല്യത്തിൽ വരാനിരിക്കെ,കടുത്ത നിബന്ധനകളോടെ അകത്തിരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയത് ഹോട്ടലുടമകൾക്കും സന്ദർശകർക്കും ഒരു പോലെ ആശ്വാസമാകും.

നിബന്ധനകൾ ഇങ്ങനെ : 

  • ഖത്തർ ക്ളീൻ ലിങ്കിൽ(ഇവിടെ ക്ലിക്ക് ചെയ്യുക) മുൻകൂട്ടി രജിസ്റ്റർ ചെയ്ത് അനുമതി നേടുന്ന റെസ്റ്റോറന്റുകൾക്ക് മാത്രം അമ്പത് ശതമാനം ശേഷിയിൽ ആളുകളെ അകത്തിരുത്തി ഭക്ഷണം നൽകാം.ഖത്തർ ക്ളീൻ വെബ്‌സൈറ്റിൽ ഡൗൺലോഡ് റെസ്റ്റോറന്റ്സ് ചെക്‌ലിസ്റ്റ് എന്ന വിഭാഗത്തിൽ മാർഗനിർദേശങ്ങൾ ഉൾപെടുത്തിയിട്ടുണ്ട്. ഈ നിബന്ധനകൾ പാലിക്കുന്നവർക്കാണ് അനുമതി നൽകുക.ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയ ശേഷമായിരിക്കും അനുമതി നൽകുകയെന്നണ് സൂചന.
  • ഭക്ഷണ മേശകൾ തമ്മിൽ രണ്ടു മീറ്റർ അകലം പാലിക്കണം. 
  • ഓരോ മേശയ്ക്ക് ചുറ്റും നാല് പേർക്ക് മാത്രമായിരിക്കും അനുമതി.
  • ഒരു കുടുംബത്തിലുള്ളവരാണെങ്കിൽ ആറ് പേരെ വരെ അനുവദിക്കും.
  • ഷോപ്പിംഗ് മാളുകളിലെ ഫുഡ് കോർട്ടുകൾക്ക് മൂന്നാം ഘട്ടത്തിലും പ്രവർത്തിക്കാൻ അനുമതിയുണ്ടാവില്ല.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News