Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഖത്തറിൽ രണ്ട് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു 

September 26, 2020

September 26, 2020

ദോഹ : ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 200 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം,266 പേർക്കാണ് പുതുതായി രോഗമുക്തി ലഭിച്ചത്. കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം ഇതോടെ  121,738 ആയി.2898 പേരാണ് നിലവിൽ കോവിഡ് പോസറ്റിവ് ആയി തുടരുന്നത്.

പുതുതായി38 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ തുടരുന്നവരുടെ എണ്ണം ഇതോടെ 437 ആയി.ചികിത്സയിലായിരുന്ന രണ്ടു പേർ കൂടി മരണപ്പെട്ടതോടെ രാജ്യത്തെ കോവിഡ് മരണം 214 ആയി.80 ഉം 62 ഉം വയസ്സ് പ്രായമുള്ളവരാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗുരുതര രോഗങ്ങൾക്ക് ചികിത്സയിലായിരുന്ന 3 പേരെയാണ് പുതുതായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. 58 പേരാണ് നിലവിൽ ഐസിയുവിൽ തുടരുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News