Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഖത്തറിൽ കോവിഡ് മരണങ്ങൾ പിടിവിടുന്നു,ഇന്ന് എട്ടു പേർ മരിച്ചു 

April 07, 2021

April 07, 2021

ദോഹ : ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണ നിരക്കും പുതിയ കോവിഡ് കേസുകളും വീണ്ടും കുത്തനെ ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8 പേരാണ് ചികിത്സയിലിരിക്കെ മരിച്ചത്.39, 44, 45, 52, 53, 73, 82,86  വയസ്സുള്ളവരാണ് മരിച്ചത്.
ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 320 ആയി.2020 ൽ ഒരു ദിവസം 7 പേർ മരിച്ചതാണ് ഇതുനു മുമ്പുള്ള ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്ക്. ഈ റെക്കോഡ് മറികടന്നാണ് ഇന്ന് എട്ടു പേർ മരണപ്പെട്ടത്.
 

 940 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 527 പേർ രോഗമുക്തി നേടി.ഇതോടെ കോവിഡ് ഭേദമായവരുടെ എണ്ണം 167,480. ആയി.പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 818  പേര്‍ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് കോവിഡ് ബാധിച്ചത്.. 122 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News