Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഖത്തറിൽ കോവിഡ് കേസുകൾ മുകളിലേക്ക് തന്നെ,ഇന്നും മൂന്നു മരണം

March 30, 2021

March 30, 2021

ദോഹ : ഖത്തറിൽ കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്നു.ചൊവ്വാഴ്ച 720 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി പൊതു ജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരണപ്പെട്ടു. 43, 57, 69 വയസ്സുള്ള രോഗികളാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 289 ആയി.

412 പേർ രോഗമുക്തരായി. ഇതോടെ, കോവിഡ് ഭേദമായ മൊത്തം ആളുകളുടെ എണ്ണം 163,684 ആയി.

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ   627 പേര്‍ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് കോവിഡ് പിടിപെട്ടത്. 93 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

കോവിഡ് ബാധിച് 15,211 പേർ ഇപ്പോൾ ചികിത്സയിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 211 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതോടെ ആശുപത്രിയിൽ ചികിത്സ യിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1590 ആയി.

315 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 35 പേരെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25, 566 ഡോസ് വാക്സിനുകൾ ആണ് വിതരണം ചെയ്തത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക    


Latest Related News