Breaking News
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു | സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു  | ഷാർജയില്‍ കാറിനുള്ളിൽ 7 വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു | എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം; ഗൾഫ് സർവീസുകൾ റദ്ദാക്കി | 2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ |
ഖത്തറിനെതിരെ വിജയഗോൾ നേടി : അൾജീരിയൻ താരത്തിന്റെ കരാർ റദ്ദാക്കി ഖത്തർ ക്ലബ്‌

December 18, 2021

December 18, 2021

ദോഹ : അറബ് കപ്പ് സെമിഫൈനലിൽ ഖത്തറിനെതിരെ ഗോൾ നേടിയ അൾജീരിയൻ താരത്തിന് ക്ലബ്ബിലെ സ്ഥാനം നഷ്ടമായി. ഇഞ്ചുറിസമയത്തിന്റെ അവസാനമിനിറ്റിൽ വിജയഗോൾ നേടിയ യൂസുഫ് ബെലൈലിയെയാണ് ഖത്തർ ലീഗിലെ ക്ലബ്ബായ 'ഖത്തർ എസ്.സി' പുറത്താക്കിയത്. സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. 

അതേസമയം, അൾജീരിയൻ താരത്തെ എന്തുകൊണ്ട് പുറത്താക്കുന്നു എന്നതിൽ ക്ലബ്ബ് വിശദീകരണം നൽകിയിട്ടില്ല. ഇഞ്ചുറി ടൈമിന്റെ പതിനേഴാം മിനിറ്റിലാണ് പെനാൽറ്റി സ്പോട്ടിൽ നിന്നും കണ്ടെത്തിയ ഗോളിലൂടെ ബെലൈലി, ഖത്തറിന്റെ ഫൈനൽ മോഹങ്ങൾ അവസാനിപ്പിച്ചത്. 29കാരനായ താരം മുപ്പത് മത്സരങ്ങളിൽ നിന്നായി എട്ട് ഗോളുകൾ അൾജീരിയക്കായി നേടിയിട്ടുണ്ട്. ഫുട്‍ബോൾ ലോകം ഇതാദ്യമായല്ല ഇത്തരമൊരു സംഭവത്തിന്‌ സാക്ഷ്യം വഹിക്കുന്നത്. 2002 ലോകകപ്പിൽ കൊറിയയോട് തോറ്റ് ഇറ്റലി പുറത്തായതിന് പിന്നാലെ വിജയഗോൾ നേടിയ കൊറിയൻ താരത്തെ ഇറ്റാലിയൻ ക്ലബ്ബ് പുറത്താക്കിയിരുന്നു.


Latest Related News