Breaking News
സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു | സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു  | ഷാർജയില്‍ കാറിനുള്ളിൽ 7 വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു |
ഖത്തറിൽ രണ്ടാം ഘട്ട ഇളവുകൾ : വിനോദകേന്ദ്രങ്ങളിൽ നാളെ മുതൽ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കും 

June 30, 2020

June 30, 2020

ദോഹ : കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടംമായി നീക്കുന്നതിന്റെ ഭാഗമായി ജൂലൈ ഒന്നു മുതല്‍ ഖത്തറിലെ ബീച്ചുകളിലും കോര്‍ണിഷിലും നിയന്ത്രണങ്ങളോടെ പൊതുജനങ്ങള്‍ക്കു പ്രവേശനം അനുവദിക്കാന്‍ സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്മെന്റ് തീരുമാനിച്ചു. കത്താറ കള്‍ചറല്‍ വില്ലേജിലും നിയന്ത്രണ വിധേയമായി പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് കത്താറ മാനേജ്മെന്റും വ്യക്തമാക്കി. എന്നാല്‍ സ്വദേശികള്‍ക്കും പ്രവാസികളായ ഉന്നതോദ്യോഗസ്ഥര്‍ക്കും രോഗബാധ കൂടുന്ന പശ്ചാത്തലത്തില്‍ പാര്‍ക്കുകള്‍ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ അധികം ആളുകള്‍ കൂട്ടം ചേരുന്നതില്‍ നിയന്ത്രണം കടുപ്പിക്കാനും തീരുമാനമായി. അണ്‍ലോക്കിങ്ങിന്റെ ആദ്യഘട്ടത്തില്‍ പാര്‍ക്കുകള്‍ തുറന്നപ്പോള്‍ 10പേര്‍ വരെ ഒത്തുകൂടാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ജൂലൈ ഒന്നു മുതല്‍ പാര്‍ക്കിലും ബീച്ചിലും കോര്‍ണിഷിലും അഞ്ചുപേരില്‍ അധികം ഒന്നിച്ചുകൂടാന്‍ അനുവദിക്കില്ല. ഇവയിലെ കളിസ്ഥലങ്ങള്‍ ജൂലൈയിലും അടച്ചിടും.

സ്വകാര്യ ചടങ്ങുകള്‍ക്കും അഞ്ചു പേരില്‍ അധികം ഒന്നിച്ചുകൂടരുതെന്ന നിയന്ത്രണം ബാധകമാണ്. എന്നാല്‍ 10 പേരില്‍ കൂടാതെ കുടുംബങ്ങള്‍ക്ക് ബോട്ടുകളും യാച്ചുകളും വാടകയ്ക്കെടുക്കാന്‍ അനുമതിയുണ്ട്. ലൈബ്രറികളും മ്യൂസിയങ്ങളും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. റസ്റ്ററന്റുകള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനാനുമതി ലഭിക്കും. സ്വകാര്യ ക്ളിനിക്കുകള്‍ക്കും ആശുപത്രികള്‍ക്കും 60 ശതമാനം ശേഷിയില്‍ പ്രവര്‍ത്തനാനുമതി ലഭിക്കും.  
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    

 


Latest Related News