Breaking News
വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു | സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു  | ഷാർജയില്‍ കാറിനുള്ളിൽ 7 വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു | എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം; ഗൾഫ് സർവീസുകൾ റദ്ദാക്കി | 2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും |
ഒൻപത് വർഷത്തെ കാത്തിരിപ്പ്,ഖത്തർ ഹൈജംപ് താരത്തിന്റെ ഒളിമ്പിക്സ് വെങ്കലം വെള്ളിയായി

November 14, 2021

November 14, 2021

ദോഹ : ടോക്കിയോ ഒളിമ്പിക്സിൽ ഇറ്റാലിയൻ താരവുമായി സ്വർണം പങ്കിട്ടെടുത്ത് ശ്രദ്ധേയനായ ഖത്തർ ഹൈജംപ് താരം എസ്സ ബാർഷിം മറ്റൊരു നേട്ടത്തിന് കൂടി അർഹനായി. 2012 ലണ്ടൻ ഒളിമ്പിക്സിൽ താരം നേടിയ വെങ്കലമെഡലിന് പകരം വെള്ളി നൽകുമെന്ന് അധികൃതർ അറിയിച്ചു. റഷ്യയെ പ്രതിനിധീകരിച്ച് മത്സരിച്ച് ഒന്നാമതെത്തിയ ഇവാൻ ഉഖോവ് ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടർന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു. ഇതോടെയാണ് ബാർഷമിന്റെ വെങ്കലം വെള്ളിയായി മാറിയത്. 


ലണ്ടൻ ഒളിമ്പിക്സിൽ 2.29 m ഉയരം താണ്ടിയ ബാർഷം, മറ്റ് രണ്ട് പേർക്കൊപ്പം മൂന്നാം സ്ഥാനം പങ്കിടുകയായിരുന്നു. ഇവരുടെ മെഡലുകളും വെള്ളിയായി മാറുമെന്ന് ഒളിമ്പിക്സ് അധികൃതർ അറിയിച്ചു. ഒന്നാമതെത്തിയ റഷ്യൻ താരത്തെ 2019 ലാണ് കായികകോടതി കുറ്റക്കാരനായി വിധിച്ചത്. വിധിക്കെതിരെ താരം അപ്പീലിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ബാർഷത്തിന്റെ ഒളിമ്പിക്സ് മെഡൽ സമ്പാദ്യം ഇതോടെ ഒരു സ്വർണ്ണവും രണ്ട് വെള്ളിയുമായി. റിയോ ഒളിമ്പിക്സിലും താരം വെള്ളി സ്വന്തമാക്കിയിരുന്നു. പുരുഷ-വനിതാ ഹൈജംപുകൾ അടക്കം അഞ്ചുമത്സരങ്ങളുടെ ഫലമാണ് മാറ്റി നിർണ്ണയിച്ചത്.


Latest Related News