Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
'ഇതാണ് ചര്‍ച്ചകള്‍ക്കുള്ള യഥാര്‍ത്ഥ സമയം'; ഇറാനുമായി ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങളോട് ഖത്തര്‍ (വീഡിയോ)

January 19, 2021

January 19, 2021

ദോഹ: ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ച് ഖത്തര്‍. ഇതാണ് ചര്‍ച്ചകള്‍ക്കുള്ള ശരിയായ സമയമെന്നും ചര്‍ച്ചകള്‍ക്ക് ഖത്തര്‍ മധ്യസ്ഥത വഹിക്കാമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു. ബ്ലൂംബര്‍ഗ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

ഇറാനുമായുള്ള ഗള്‍ഫ് രാജ്യങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അത് സാധ്യമാവുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജി.സി.സിയിലെ മറ്റ് രാജ്യങ്ങള്‍ കൂടി പങ്കിടുന്ന ആഗ്രഹമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ ആറ് രാജ്യങ്ങളും ഇറാനും ഒന്നിച്ചുള്ള ഉച്ചകോടി നടത്തണമെന്ന് ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന വ്യക്തിയാണ് ഖത്തര്‍ വിദേശകാര്യമന്ത്രി. 

ജോ ബെയ്ഡന്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പായാണ് ഖത്തര്‍ വിദേശകാര്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇറാനും ലോകശക്തികളും തമ്മിലുണ്ടായിരുന്ന 2015 ലെ ആണവ കരാറിനെ പുരുജ്ജീവിപ്പിക്കുമെന്ന വാഗ്ദാനത്തോടെയാണ് ബെയ്ഡന്‍ വൈറ്റ് ഹൗസിലേക്ക് പ്രവേശിക്കുന്നത്. സൗദിയുടെയും യു.എ.ഇയുടെയും പിന്തുണയോടെ ഇറാനുമേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തുക എന്ന നയത്തില്‍ നിന്ന് പിന്മാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

വീഡിയോ കാണാം:

ജനുവരി അഞ്ചിനാണ് ഖത്തറും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സൗദിയിലെ അല്‍ ഉലയില്‍ വച്ച് പരിഹരിച്ചത്. വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് മൂന്ന് വര്‍ഷത്തിലേറെയായി നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെ ഉപരോധിക്കുകയായിരുന്നു. ഇറാനുമായി ഖത്തര്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നതായിരുന്നു ഇതില്‍ പ്രധാന ആരോപണം. അമേരിക്കയുടെയും കുവൈത്തിന്റെയും ശ്രമങ്ങളുടെ ഫലമായാണ് ഗള്‍ഫ് പ്രതിസന്ധി അവസാനിച്ചത്. 

ഈ മാസം ആദ്യം ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്ത ദക്ഷിണ കൊറിയയുടെ എണ്ണ ടാങ്കര്‍ മോചിപ്പിക്കാനായി ഇറാനും ദക്ഷിണ കൊറിയയും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഖത്തര്‍ പിന്തുണ നല്‍കുന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു. ടാങ്കര്‍ വിട്ടുകിട്ടാനായി ദക്ഷിണ കൊറിയ ഖത്തറിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News