Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഈ സ്റ്റേഡിയം കപ്പൽ കയറും,ഖത്തറിലെ റാസ് അബു അബൂദ് സ്റ്റേഡിയത്തിന്റെ പ്രത്യേകതകൾ ഇവയാണ്

August 25, 2020

August 25, 2020

അൻവർ പാലേരി 

ദോഹ : ഷിപ്പിംഗ് കണ്ടയിനറുകൾ കൊണ്ട് നിർമിക്കുന്ന സ്റ്റേഡിയം. ഖത്തർ ലോകകപ്പ് കഴിഞ്ഞാൽ കപ്പൽ കയറി മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്ന സ്റ്റേഡിയം. കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാമെങ്കിലും 2022 ലെ ഖത്തർ ലോകകപ്പിനായി ദോഹയിൽ നിർമിക്കുന്ന റാസ് അബു അബൂദ് സ്റ്റേഡിയത്തിന് ഇങ്ങനെ ഒട്ടേറെ സവിശേഷതകളുണ്ട്. പൂർണമായും മറ്റൊരു സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കാവുന്ന സ്റ്റേഡിയമാണ് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി റാസ് അബു അബൂദിൽ നിർമിക്കുന്നത്. ഫെൻവിക്ക് ഇറിബാരൻ ആർക്കിടെക്ട്സാണ്(എഫ്ഐ–എ) ചരിത്രത്തിന്റെ ഭാഗമാകുന്ന ഈ അപൂർവ നിർമിതി രൂപകൽപന ചെയ്തത്. ലോകത്തെ മുഴുവൻ സ്റ്റേഡിയം നിർമാതാക്കൾക്കും പ്രചോദനം നൽകാൻ റാസ് അബു അബൂദ് സ്റ്റേഡിയത്തിന്റെ രൂപകൽപനയിലൂടെ കഴിയുമെന്ന് എഫ്ഐ–എ സീനിയർ പാർട്നറും ആർക്കിടെക്ടുമായ മാർക്ക് ഫെൻവി വിശ്വസിക്കുന്നു.

മോഡുലാർ ബിൽഡിങ് ബ്ലോക്കുകൾ ഉപയോഗിച്ചാണു സ്റ്റേഡിയം നിർമിക്കുന്നത്.ഷിപ്പിങ് കണ്ടെയ്നറുകൾ പ്രത്യേക രീതിയിൽ പരിഷ്കരിച്ചാണ് ഈ ബ്ലോക്കുകൾ തയാറാക്കുക. സ്റ്റേഡിയം നിർമാണത്തിന് ആവശ്യമായ അടിസ്ഥാന കാര്യങ്ങളെല്ലാം ഈ കണ്ടെയ്നറുകളിലുണ്ടായിരിക്കും. സ്റ്റേഡിയം നിർമിക്കേണ്ട സ്ഥലത്ത് ഈ കണ്ടെയ്നറുകളെത്തിച്ച് സാധനങ്ങൾ ആവശ്യമായ രീതിയിൽ ക്രമീകരിക്കും. വളരെ വേഗത്തിൽ കൂട്ടിയോജിപ്പിക്കാനും പൊളിച്ചു മാറ്റാനും കഴിയുന്ന തരത്തിലാണ് ഇവയുടെ ക്രമീകരണം. സ്ഥലത്തിന്റെ ലഭ്യതയനുസരിച്ച് ആവശ്യമായ വലുപ്പത്തിൽ ഇതു ക്രമീകരിക്കാം. സ്ഥലസൗകര്യത്തിന് അനുസരിച്ച് സ്റ്റേഡിയത്തിന്റെ വലുപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. മോഡുലാർ രൂപകൽപനയായതിനാൽ നിർമാണത്തിനുപയോഗിക്കുന്ന സാമഗ്രികൾ കുറച്ചു മതിയാവും. പാഴ്‌വസ്തുക്കളും പുറംതള്ളുന്ന കാർബണിന്റെ അളവും കുറയും.

2022 ലെ ലോകകപ്പ് ഫുട്ബോളിനു ശേഷം സ്റ്റേഡിയം നിൽക്കുന്ന സ്ഥലം പൊതുജനങ്ങൾക്ക് ഉപയോഗിക്കാനുള്ള വിശാലമായ പേർക്കായി മാറ്റാനാണ് തീരുമാനം. സ്റ്റേഡിയം പൊളിച്ചുമാറ്റി നിർമാണ സാമഗ്രികൾ കണ്ടെയ്നറുകളിലാക്കി എവിടേക്കു വേണമെങ്കിലും എത്തിക്കാനുമാവും.2022ലെ ലോകകപ്പ് ഫുട്ബോളിനു ശേഷം ഈ സ്റ്റേഡിയം ലോകത്തെ ഏതു രാജ്യത്തിനു വേണമെങ്കിലും പ്രയോജനപ്പെടുത്താമെന്നതാണ് പ്രധാന സവിശേഷത.

ദോഹയിലെ കോർണിഷിനു സമീപമുള്ള ഭാഗത്തു രൂപം കൊള്ളുന്ന ഈ സ്റ്റേഡിയത്തിലേക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒന്നര കി.മീ. ദൂരം മാത്രമേയുള്ളൂ.
ഏതായാലും 40,000 പേര്‍ക്കിരിക്കാവുന്ന റാസ് അബൂ അബൂദ് സ്റ്റേഡിയത്തിന്റെ പണി അതിവേഗം പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്. ഈ വർഷം തന്നെ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് പുറത്തുവരുന്ന വിവരം.ലോകകപ്പിനായി എട്ടു സ്റ്റേഡിയങ്ങളാണു ഖത്തറിൽ ഒരുങ്ങുന്നത്.സ്റ്റേഡിയം നിർമിക്കുന്നതിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ട്വീറ്റ് ചെയ്തിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.  


Latest Related News