Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കോവിഡിനെ തടയാനുറച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം, അന്തരീക്ഷത്തിലെ വൈറസ് സാന്നിധ്യം കണ്ടെത്താൻ ഗവേഷണം 

August 13, 2020

August 13, 2020

ദോഹ :  അന്തരീക്ഷത്തിലെ കോവിഡിന്റെ സാന്നിധ്യം കണ്ടെത്തുന്നതിന്  ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം  പുതിയ ഗവേഷണ പഠനത്തിന് തുടക്കമിട്ടു. ഖത്തര്‍ ഫൗണ്ടേഷൻ, ഖത്തര്‍ നാഷണല്‍ റിസേര്‍ച്ച് ഫണ്ട് എന്ന്നിവയ്ക്ക് പുറമെ മറ്റ് വിദ്യാഭ്യാസ,ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 

പ്രാരംഭ ഘട്ടത്തില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്  ഉപരിതല, വായു, ജല സാമ്പിളുകള്‍ ശേഖരിക്കുകയും വൈറസ് സാന്നിദ്ധ്യം പരിശോധിക്കുകയും ചെയ്യും. വൈറസ് ബാധയുടെ സമ്പര്‍ക്ക ശൃംഖല കണ്ടെത്തുന്നതിന് ഈ പഠനം സഹായകമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.അന്തരീക്ഷത്തിലെയും മലിന ജലത്തിലെയും  വൈറസിന്റെ സാന്നിധ്യം മുന്‍കൂട്ടി കണ്ടെത്താനും വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ മുന്‍കൂട്ടി നടപ്പാക്കാൻ ഇത്തരം പരിശോധനകളിലൂടെ കഴിയും.രോഗബാധയുള്ള ഒരാളുമായി ബന്ധപ്പെട്ട പരിസരവും ഉപരിതലവും ഇത്തരത്തില്‍ പരിശോധിക്കുന്നതിലൂടെ സമ്പര്‍ക്ക പട്ടികയില്‍ കൂടുതൽ  വ്യക്തത വരുത്താനും പുതിയ പഠനം സഹായിക്കുമെന്ന്  ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടര്‍ ഷെയ്ഖ് ഡോ.മുഹമ്മദ് ബിന്‍ ഹമദ് അല്‍ താനി പറഞ്ഞു.

ഹമദ് മെഡിക്കൽ കോർപറേഷൻ,ഖത്തർ യൂണിവേഴ്‌സിറ്റി,ഖത്തർ എൻവയോൺമെന്റൽ ആൻഡ് റിസർച് ഇൻസ്റ്റിട്യൂട്ട്,അഷ്‌ഗാൽ,ഖത്തർ ബയോബാങ്ക്,ഖത്തർ ബയോമെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,ഖത്തറിലെ ടെക്സസ് എ.എം യൂണിവേഴ്സിറ്റി എന്നീ ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ഇനിയും വാട്സ്ആപ്പിൽ ലഭിക്കാത്തവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യുക. നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News