Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
ഖത്തറിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ പി.സി.ആർ പരിശോധന ഒഴിവാക്കാൻ ഇന്ത്യൻ എംബസി ഇടപെടണമെന്ന് ഖത്തർ കെ.എം.സി.സി 

April 05, 2021

April 05, 2021

ദോഹ :ഖത്തറിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യ പി.സി.ആർ പരിശോധന നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ പി.സി.ആർ പരിശോധന ഒഴിവാക്കാന്‍ ഇന്ത്യൻ എംബസി അടിയന്തിരമായി ഇടപെടണമെന്ന്  കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സ്വകാര്യ മേഖലയില്‍ നിലവിൽ കുറഞ്ഞത് 400 റിയാല്‍ ആണ് പി.സി.ആർ പരിശോധനക്കായി ആവശ്യപ്പെടുന്നത്. .സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലുപ്പുറമാണ് ഈ ചാര്‍ജ് .

കൊറോണ പ്രതിരോധ വാക്സിന്‍ എടുത്തവരെ പി.സി.ആർ പരിശോധനയിൽ  നിന്ന് ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കെ എം സി സി സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ആവശ്യമില്ലാത്ത നിബന്ധനകൾ മുന്നോട്ടുവെക്കുന്ന വിമാനക്കമ്പനികളുമായും  മറ്റു ബന്ധപ്പെട്ട അധികൃതരുമായും ഇതുമായി ബന്ധപ്പെട്ട ചർച്ച നടത്തുമെന്നും  കെ എം സി സി ഭാരവാഹികള്‍ അറിയിച്ചു.

വേനലവധി തുടങ്ങാന്‍ പോകുന്ന ഈ വേളയില്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News