Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അന്വേഷണത്തിന് ശേഷം മാത്രമെന്ന് ഖത്തർ ഇന്ത്യൻ എംബസി  

May 18, 2020

May 18, 2020

ദോഹ : ഖത്തറിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് (പിസിസി) അപേക്ഷിക്കുന്നവർ ഇനി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരും. പോലിസിന്റെ പുതിയ വെരിഫിക്കേഷന്‍ കഴിഞ്ഞ ശേഷം മാത്രമേ ഇനി പിസിസി അനുവദിക്കൂ എന്ന്  ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനപ്രകാരമാണ് നടപടി. എല്ലാ വിഭാഗം അപേക്ഷകര്‍ക്കും ഇത് ബാധകമായിരിക്കും.

ഇതനുസരിച്ച് പിസിസി ആവശ്യമുള്ളവർ  ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അപേക്ഷ നല്‍കണമെന്ന് എംബസി ആവശ്യപ്പെട്ടു. സാധാരണ ഗതിയില്‍ 24 മണിക്കൂറിനകം എംബസി പിസിസി അനുവദിച്ചിരുന്നു. റസിഡന്‍ഷ്യല്‍ സ്റ്റാറ്റസ്,നെസ്‌സിങ് ഉൾപെടെ  പ്രത്യേക മേഖലകളിൽ  ജോലി ചെയ്യുന്നവർക്കെല്ലാം  പിസിസി ആവശ്യമാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക   


Latest Related News