Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഖത്തറിലെ പ്രവാസി ഇന്ത്യക്കാർക്കായി ഇൻഷുറൻസ് പദ്ധതി വരുന്നു 

December 23, 2019

December 23, 2019

ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസ്സിയുടെ ജീവകാരുണ്യ വിഭാഗമായ ഐ. സി. ബി. എഫ്. രാജ്യത്തെ ഇന്ത്യൻ പ്രവാസികൾക്കായി ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. ധമാൻ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് തയ്യാറാക്കിയ ലൈഫ് ഇൻഷുറൻസ് പദ്ധതതിയനുസരിച്ച് രണ്ടുവർഷത്തേക്ക് 125 റിയാലായിരിക്കും പ്രീമിയം തുകയായി അടക്കേണ്ടിവരിക. പോളിസി ഉടമക്ക് പോളിസി കാലയളവിൽ അപകടമരണമോ, സ്വാഭാവിക മരണമോ സംഭവിക്കുകയാണെങ്കിൽ ഒരു ലക്ഷം ഖത്തർ റിയാലാണ് ഇൻഷുറൻസ് തുകയായി ആശ്രിതർക്ക് കൈമാറുകയെന്ന് ഐ. സി. ബി. എഫ്.പ്രസിഡണ്ട് പി. എൻ. ബാബുരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 18 വയസ്സുമുതൽ 65 വയസ്സുവരെ പ്രായമുള്ളവരും ഇന്ത്യൻ പാസ്‌പോർട്ടും ഖത്തർ ഐ. ഡി. കാർഡുമുള്ള എല്ലാവർക്കും നിശ്ചിത ഫോം പൂരിപ്പിച്ചു നൽകി ലൈഫ് ഇൻഷുറൻസ് എടുക്കാനാകും.

വരുന്ന ചൊവ്വാഴ്ച്ച ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ ജീവിത സുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് എംബസിയുടെ കീഴ്ഘടകമായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്‍റ് ഫോറം ഇന്‍ഷൂറന്‍സ് പദ്ധതി ആരംഭിക്കുന്നത്.


Latest Related News