Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
തിങ്കളാഴ്ച ഖത്തറിലെ  പള്ളികൾ ഭാഗികമായി തുറക്കും,നിർദേശങ്ങൾ പാലിക്കണം 

June 12, 2020

June 12, 2020

ദോഹ : കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ഏർപെടുത്തിയ നിയന്ത്രണങ്ങളിൽ ഘട്ടം ഘട്ടമായി ഇളവുകൾ പ്രഖ്യാപിച്ചതിന്റെ ഭാഗമായി  ആദ്യഘട്ടമായ ജൂൺ 15 തിങ്കളാഴ്ച്ച മുതല്‍ 494 പള്ളികൾ പ്രാർത്ഥനക്കായി തുറക്കും.  കൊറോണ വ്യാപന സാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലെ  പള്ളികളാണ് ആദ്യഘട്ടത്തില്‍ തുറക്കുന്നത്. അതേസമയം,ഈ പള്ളികളിൽ തുടക്കത്തിൽ ജുമുഅ പ്രാര്‍ഥന അനുവദിക്കില്ല.ഔഖാഫ് (മതകാര്യ മന്ത്രാലയം) ഔദ്യോഗിക വെബ്സൈറ്റിലും ട്വിറ്റര്‍ അക്കൗണ്ടിലും ആദ്യഘട്ടത്തിൽ തുറക്കുന്ന പള്ളികളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സലത ജദീദ് -9,അബുഹമൂർ -8, അസ്‍ഗ്വവ - 12,ഉംസനീം-6,ഉംസലാൽ-19,അബുസിദ്ര-4,ബാനിഹാജിർ-1 എന്നിങ്ങനെയാണ് ആദ്യഘട്ടത്തിൽ തുറക്കുന്ന ആവശ്യമുള്ളവർക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം 

വ്യവസ്ഥകളും നിബന്ധനകളും :

  • താമസ സ്ഥലത്തു നിന്ന് അംഗശുദ്ധി വരുത്തിയാണ് പള്ളികളിൽ എത്തേണ്ടത്. പള്ളികളിൽ അംഗശുദ്ധി വരുത്താൻ അനുവദിക്കില്ല.  
  • നമസ്കരിക്കാനുള്ള മുസല്ലയും (വിരിപ്പ്) പരായണം ചെയ്യാനുള്ള ഖുർആനും കയ്യിൽ കരുതണം. മറ്റാരെങ്കിലുമായും പങ്കുവെക്കുകയോ പള്ളിയിൽ ഉപേക്ഷിച്ചു പോവുകയോ ചെയ്യരുത്.
  • കൃത്യമായ സാമൂഹിക അകലം പാലിച്ചു കൊണ്ടാണ് വിശ്വാസികൾ പ്രാർത്ഥനകളിൽ പങ്കെടുക്കേണ്ടത്.
  • പള്ളിയിൽ പ്രവേശിക്കുമ്പോൾ മാസ്ക് ധരിക്കണം.
  • പള്ളിയിൽ പ്രവേശിക്കുന്നതിന് മുമ്പ്  ഇഹ്തിറാസ് ആപ് സ്മാർട്ട് ഫോണിൽ പ്രദർശിപ്പിക്കണം.
  • കയ്യുറകൾ ധരിച്ചിട്ടുണ്ടെങ്കിലും ഹസ്തദാനം ചെയ്യാൻ പാടില്ല.തുമ്മുമ്പോൾ വായയും മൂക്കും മറച്ചു പിടിക്കണം.
  • ആഗസ്തില്‍ ആരംഭിക്കുന്ന മൂന്നാംഘട്ടത്തില്‍ രാജ്യത്തെ 54 പള്ളികളിൽ  ജുമുഅ പ്രാര്‍ഥന അനുവദിക്കും. സപ്തംബറില്‍ ആരംഭിക്കുന്ന നാലാംഘട്ടത്തിലാണ് പൂർണമായ അർത്ഥത്തിൽ തുറക്കുക.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക    


Latest Related News