Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
കോവിഡ് പ്രതിരോധം : ഒരു ലക്ഷം ആരോഗ്യപ്രവർത്തകർക്ക് ഖത്തർ എയർവെയ്‌സ് സൗജന്യ യാത്രാ ടിക്കറ്റുകൾ നൽകുന്നു 

May 11, 2020

May 11, 2020

ദോഹ : കൊറോണക്കെതിരേ  പോരാടുന്ന ലോകമെമ്പാടുമുള്ള ഒരു ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യമായി യാത്രാ ടിക്കറ്റ് നല്‍കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതിനായി  qatarairways.com/ThankYouHeroes എന്ന വെബ്‌പേജില്‍ ഫോം പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യാം.നാളെ രാത്രി 12.01 മുതല്‍ ആരംഭിക്കുന്ന രജിസ്‌ട്രേഷന്‍ മെയ് 18ന് രാത്രി(ഖത്തര്‍ സമയം) 11.59ന് അവസാനിക്കും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുന്‍ഗണനാ ക്രമപ്രകാരമായിരിക്കും പ്രൊമോഷന്‍ കോഡ് ലഭിക്കുക.ലോകത്തെ എല്ലാ രാജ്യത്തുമുള്ള ആരോഗ്യപ്രവര്‍ത്തകരും സൗജന്യ ടിക്കറ്റിന് അര്‍ഹരായിരിക്കും.. ഒരോ രാജ്യത്തും ജനസംഖ്യ അനുസരിച്ച് ദിനംപ്രതി  നിശ്ചിത ടിക്കറ്റുകള്‍ നീക്കിവയ്ക്കും. ദിവസവും രാത്രി 12.01 അതത് ദിവസത്തെ ടിക്കറ്റുകൾ സംബന്ധിച്ച വിവരങ്ങൾ ഖത്തർ എയർവേയ്‌സ് പുറത്തുവിടും. പ്രമോഷന്‍ കോഡ് ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസുള്ള  ലോകത്തെ ഏത് നഗരത്തിലേക്കും ഒരു സഹയാത്രികനുൾപ്പെടെ രണ്ട് എക്കോണമി ക്ലാസ് മടക്ക ടിക്കറ്റുകൾ  ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.. എന്നാൽ  നവംബര്‍ 26ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം.. 2020 ഡിസംബര്‍ 10വരെയുള്ള യാത്രയ്ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. യാത്ര ചെയ്യേണ്ട സ്ഥലമോ തിയ്യതിയോ പ്രത്യേക ഫീസ് ഇല്ലാതെ എത്ര തവണ വേണമെങ്കിലും മാറ്റാനും സൗകര്യമുണ്ട്.

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്ക് ഖത്തർ ഡ്യൂട്ടി ഫ്രീയിൽ നിന്ന് 35 ശതമാനം നിരക്കിളവ് അനുവദിക്കുന്ന റെഡീം കാർഡുകൾ നൽകുമെന്നും ഖത്തർ എയർവേയ്‌സ് സിഇഒ അക്ബർ അൽ ബേക്കർ അറിയിച്ചു.ഡിസംബർ 31 വരെയായിരിക്കും പർച്ചേസ് ചെയ്യാനുള്ള സമയ പരിധി.

Source : Qatar Tribune/The peninsula

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.     


Latest Related News