Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
ഐ.എ.ടി.എയുടെ ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് മൊബൈല്‍ ആപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ എയര്‍ലൈനായി ഖത്തര്‍ എയര്‍വെയ്‌സ്

March 12, 2021

March 12, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (ഐ.എ.ടിഎ), പൊതുജനാരോഗ്യ മന്ത്രാലയം, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ എന്നിവരുമായി സഹകരിച്ച് നൂതനമായ ഐ.എ.ടി.എ ട്രാവല്‍ പാസ് ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് മൊബൈല്‍ ആപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ച് തുടങ്ങിയതായി ഖത്തര്‍ എയര്‍വെയ്‌സ്. ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് ആപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ എയര്‍ലൈനാണ് തങ്ങളെന്നും ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. വ്യാഴാഴ്ച മുതലാണ് ഖത്തര്‍ എയര്‍വെയ്‌സ് ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് ആപ്പ് ഉപയോഗിച്ച് തുടങ്ങിയത്. 

ദോഹയില്‍ നിന്ന് ഇസ്താംബൂളിലേക്ക് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരാണ് ഖത്തര്‍ എയര്‍വെയ്‌സില്‍ ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ ഉപയോഗിച്ച ആദ്യ സംഘം. യാത്രക്കാര്‍ക്ക് സമ്പര്‍ക്കങ്ങള്‍ പരമാവധി കുറച്ചുകൊണ്ടും സുരക്ഷിതമായും തടസരഹിതമായുമുള്ള യാത്രാനുഭവം സാധ്യമാക്കാന്‍ ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് ആപ്പ് ഉപയോഗിക്കുന്നതിലൂടെ കഴിയും. 

യാത്രക്കാര്‍ പോകുന്ന രാജ്യത്തെ കൊവിഡ്-19 ആരോഗ്യ നിയന്ത്രണങ്ങളെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭിക്കുമെന്ന് ഐ.എ.ടി.എ ട്രാവല്‍ പാസ് ഉറപ്പു വരുത്തുന്നു. അത് പോലെ കൊവിഡ്-19 പരിശോധനാ ഫലങ്ങള്‍ വിമാന കമ്പനികളുമായി പങ്കിടുന്നത് സാധ്യമാക്കാനായി ആഗോള ഡാറ്റാ സ്വകാര്യതാ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാനും യാത്രക്കാര്‍ വിമാനയാത്രയ്ക്കുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നവരാണെന്ന് ഉറപ്പുവരുത്താനും ഇതുവഴി കഴിയും. 

'ലോകത്തെ മുന്‍നിര വിമാന കമ്പനി എന്ന നിലയില്‍ സുരക്ഷ, പുതുമ, മികച്ച അനുഭവം എന്നിവ നല്‍കിക്കൊണ്ട് യാത്രക്കാരെ സുരക്ഷിതവും സുഗമവുമായി വിമാനയാത്ര ചെയ്യാന്‍ സഹായിക്കുന്നതിനായി ഞങ്ങള്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഐ.എ.ടി.എ ട്രാവല്‍ പാസിന്റെ വിശ്വാസ്യതയില്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ വിമാന കമ്പനിയാണ് ഖത്തര്‍ എയര്‍വെയ്‌സ്.' -ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞു. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News