Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
യു.എ.ഇയിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ ഖത്തര്‍ എയര്‍വെയ്‌സ് പുനരാരംഭിച്ചു

January 28, 2021

January 28, 2021

ദോഹ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്കുള്ള (യു.എ.ഇ) വിമാന സര്‍വ്വീസുകള്‍ ഖത്തര്‍ എയര്‍വെയ്‌സ് പുനരാരംഭിച്ചു. ട്വിറ്ററിലൂടെ ഖത്തര്‍ എയര്‍വെയ്‌സാണ് ഇക്കാര്യം അറിയിച്ചത്. 

ഖത്തര്‍ എയര്‍വെയ്‌സ് യു.എ.ഇയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ ഇന്നലെ പുനരാരംഭിച്ചുവെന്നും യു.എ.ഇയിലേക്ക് ദിവസവും രണ്ട് സര്‍വ്വീസുകളാണ് ഉണ്ടാവുകയെന്നും ഖത്തര്‍ എയര്‍വെയ്‌സ് ട്വീറ്റ് ചെയ്തു. 

ദുബായിലേക്കുള്ള വിമാനമാണ് ഇന്നലെ ഖത്തറില്‍ നിന്ന് പറന്നുയര്‍ന്നത്. അബുദാബിയിലേക്കുള്ള സര്‍വ്വീസ് ഇന്ന് മുതല്‍ ആരംഭിക്കുമെന്നും ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. 

യു.എ.ഇയിലെ യാത്രക്കാര്‍ക്ക് 120 ല്‍ അധികം ലക്ഷ്യ സ്ഥാനങ്ങളിലേക്ക് ആഴ്ചയില്‍ 800 ല്‍ അധികം സര്‍വ്വീസുകള്‍ ഉള്ള  അറബ് മേഖലയിലെ ഏറ്റവും വലിയ യാത്രാശൃംഖലയുള്ള ഖത്തര്‍ എയര്‍വെയ്‌സ് വഴി യാത്ര ചെയ്യാമെന്നും ട്വീറ്റില്‍ പറയുന്നു. 

അല്‍ ഉല ഉച്ചകോടിക്ക് ശേഷം സൗദിയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നേരത്തേ ഖത്തര്‍ എയര്‍വെയ്‌സ് പുനരാരംഭിച്ചിരുന്നു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News