Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഏഷ്യൻ ഭൂഖണ്ഡത്തിന്റെ മുഴുവന്‍ ടൂര്‍ണ്ണമെന്റാണ് ഖത്തറിൽ നടക്കാനിരിക്കുന്നതെന്ന് ലോകകപ്പ് സി.ഇ.ഒ   

December 10, 2020

December 10, 2020

ദോഹ: ഏഷ്യ ഭൂഖണ്ഡത്തിന്റെ മുഴുവന്‍ ടൂര്‍ണ്ണമെന്റാണ് 2022 ഖത്തര്‍ ലോകകപ്പ് എന്നാണ് ഖത്തര്‍ വിശ്വസിക്കുന്നതെന്ന് ലോകകപ്പ് സി.ഇ.ഓ നാസര്‍ അല്‍ ഖാതെര്‍. തെഹ്‌റാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

നാസര്‍ അല്‍ ഖാതെറിന്റെ വാക്കുകള്‍: 

കൊവിഡ് കാരണം ലോകത്തെ എല്ലാ മേഖലകളും 2020 ല്‍ വെല്ലുവിളികള്‍ നേരിട്ടു. ഫുട്‌ബോളും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. കൊവിഡിന്റെ തുടക്കത്തില്‍ തന്നെ ഫിഫ അതിന്റെ അംഗങ്ങളായ ഫെഡറേഷനുകള്‍ക്കും അസോസിയേഷനുകള്‍ക്കും ഗെയിമുമായി ബന്ധപ്പെട്ട വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. 

കൊവിഡിനെ ഖത്തര്‍ നേരിട്ടത് മികച്ച രീതിയിലാണ്. ഞങ്ങളുടെ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഓരോ വ്യക്തിയുടെയും ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് മാത്രമേ ഖത്തര്‍ ആഭ്യന്തര, അന്താരാഷ്ട്ര മത്സരങ്ങള്‍ പുനരാരംഭിക്കുകയുള്ളൂ. 

ഇത് വലിയൊരു ഉത്തരവാദിത്തമാണ്. 2018 ലെ റഷ്യന്‍ ലോകകപ്പിനു ശേഷമുള്ള വലിയ ടൂര്‍ണ്ണമെന്റാണ് ഇത്. ലോകത്തിനും ഫുട്‌ബോളിനും വെല്ലുവിളി നിറഞ്ഞ സമയത്താണ് ലോകകപ്പ് നടത്തേണ്ടത്. 

1995 ല്‍ ഫിഫ അണ്ടര്‍-20 ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പിന് ഖത്തര്‍ ആതിഥ്യം വഹിച്ചിരുന്നു. മൂന്നാഴ്ച മുമ്പാണ് ടൂര്‍ണമെന്റ് നടത്തണമെന്ന്  ഫിഫ ആവശ്യപ്പെട്ടത്.അത് ഞങ്ങള്‍ വിജയകരമായി നടത്തി. നൂറുകണക്കിന് പ്രാദേശിക ടൂര്‍ണമെന്റുകള്‍ ഞങ്ങള്‍ നടത്തിവരുന്നുണ്ട്.അതുകൊണ്ടു തന്നെ ലോകകപ്പ് പോലെയുള്ള ടൂര്‍ണമെന്റിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ എന്തൊക്കെയെന്ന് ഞങ്ങള്‍ക്ക് നല്ല ധാരണയുണ്ട്. തീർച്ചയായും ഫിഫ ലോകകപ്പ് പോലെയുള്ള വലിയ ടൂര്‍ണമെന്റ് വിജയകരമായി നടത്താന്‍ കഴിയുമെന്ന ആത്മവിശ്വാസവും ഖത്തറിന് ഉണ്ട്. 

കഴിഞ്ഞ വേനല്‍ മുതല്‍ ഞങ്ങളും മറ്റ് പങ്കാളികളും ആവേശത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ലോകകപ്പിനായി ഖത്തറില്‍ എത്തുന്നവര്‍ ഖത്തറിൽ കാലു കുത്തുന്ന നിമിഷം മുതല്‍ തിരികെ പോകുന്നതു വരെ അവരുടെ സുരക്ഷ ഞങ്ങള്‍ ഉറപ്പു വരുത്തും. 

കൊവിഡിന്റെ ലോകമെമ്പാടുമുള്ള അവസ്ഥ ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ഇതിനായി ലോകാരോഗ്യ സംഘടനയുടെ ഉപദേശങ്ങളും സഹായങ്ങളും ഞങ്ങള്‍ ഉപയോഗിക്കുന്നു. ലോകകപ്പ് ഫുട്‌ബോള്‍ സുരക്ഷിതമായി നടത്തുന്നതില്‍ നിര്‍ണ്ണായക പങ്കുള്ള മന്ത്രാലയമാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം.

റഷ്യയില്‍ ലോകകപ്പ് നടന്നപ്പോള്‍ ആദ്യമായി റഷ്യയിലെത്തിയ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് റഷ്യയുടെ സമ്പന്നമായ സംസ്‌കാരവും ആതിഥ്യമര്യാദയും അനുഭവിക്കാന്‍ കഴിഞ്ഞു. കൂടാതെ റഷ്യ എങ്ങനെ ലോകകപ്പ് ഫുട്‌ബോള്‍ വിജയകരമായി നടത്തിയെന്നും അവര്‍ കണ്ടു. തങ്ങളുടെ കടുത്ത വിമര്‍ശകര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഖത്തറും ഇത് തന്നെ ചെയ്യും. 

ആതിഥ്യമര്യാദ ഞങ്ങളുടെ ഡി.എന്‍.എയിലെ അവിഭാജ്യ ഘടകമാണ്. ഖത്തര്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും അത് ബോധ്യപ്പെടും. ലോകമെമ്പാടുമുള്ള നമ്മളെല്ലാവരും വ്യത്യസ്തരാണെങ്കിലും ഫുട്‌ബോള്‍ നമുക്ക് പൊതുഭാഷ നല്‍കുന്നു.  

ജീവിതത്തിന്റെ പല മേഖലയില്‍ നിന്നുള്ളവരെ ഒന്നിച്ച് കൊണ്ടുവരാനും ശാരീരികവും സാമൂഹ്യവുമായ തടസ്സങ്ങള്‍ ഇല്ലാതാക്കാനും വ്യത്യസ്ത പശ്ചാത്തലമുള്ള ആളുകള്‍ക്കിടയില്‍ ബന്ധം സൃഷ്ടിക്കാനുമുള്ള ശക്തി ഫുട്‌ബോളിനുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഫിഫ ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റ് നടക്കുമ്പോള്‍ ആതിഥ്യം വഹിക്കുന്ന രാജ്യത്തിനു മാത്രമല്ല ആ പ്രദേശത്തിനൊന്നാകെ അത് സാമ്പത്തിക നേട്ടം നല്‍കുമെന്ന് ഞങ്ങള്‍ക്ക് അറിയാം. 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ മുഴുവന്‍ ലോകകപ്പ് ആയിരുന്നു. അതുപോലെ മിഡില്‍ ഈസ്റ്റിനും അറബ് ലോകത്തിനും വേണ്ടിയുള്ളതാകും 2022 ഖത്തര്‍ ലോകകപ്പ്. 

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News