Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
കോവിഡാനന്തര പ്രവാസം സാന്ത്വനവും സാധ്യതയും : ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ത്രൈമാസ കാമ്പയിൻ വെള്ളിയാഴ്ച എൻ.കെ പ്രേമചന്ദ്രൻ എം.പി ഉൽഘാടനം ചെയ്യും 

July 16, 2020

July 16, 2020

ദോഹ : ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ 'കോവിഡാനന്തര  പ്രവാസം സാന്ത്വനവും സാധ്യതയും' എന്ന  ശീർഷകത്തിൽ ത്രൈമാസ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തിൽ പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് മാനസികമായും, ശാരീരികമായും, സാമ്പത്തികമായും കഴിയുന്ന സഹായങ്ങൾ എത്തിക്കാൻ   പൊതു കൂട്ടായ്മയുണ്ടാക്കി പ്രവർത്തിക്കാൻ ലക്ഷ്യമാക്കിയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. 

ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നു മാസമായി നടത്തിവരുന്ന ഫുഡ്‌ കിറ്റ് വിതരണം,റീഹാബിലിറ്റേഷൻ,  കൗൺസിലിംഗ് എന്നിവക്ക് പുറമെ പുതിയ ജോലി സാധ്യതകൾ കണ്ടെത്തി ഏകോപിപ്പിക്കാൻ കൂടി ഉദ്ദേശിച്ചാണ് ഹെൽപ് ലൈൻ എന്ന ആശയം നടപ്പാക്കിയത്. തീർച്ചയായായും ഈ സമയവയും കടന്നു പോകുമെന്നും ഈ ഘട്ടത്തിൽ പ്രവാസി സഹോദരങ്ങൾ നേരിടുന്ന പ്രയാസങ്ങളിൽ പരമാവധി കൈത്താങ്ങാകാൻ കൂടെ നിൽക്കുകയാണ് നമ്മുടെ ദൗത്യമെന്നും തിരിച്ചറിഞ്ഞാണ് ഇത്തരം പദ്ധതികൾക്ക് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ തുടക്കമിട്ടത്.

ചില പരീക്ഷണ ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ വിശ്വാസികൾ ഓർത്തിരിക്കേണ്ട പാഠങ്ങൾ, ആരോഗ്യ രംഗത്തെ വിദഗ്ധരുമായുള്ള ആശയ വിനിമയം, മന:ശാസ്ത്ര  വിദഗ്ധരുടെ സഹായം തേടൽ, ജോലി നഷ്ടപ്പെട്ടും നാട്ടിൽ പോകാൻ കഴിയാതെയും പ്രയാസപ്പെടുന്ന പ്രവാസികൾക്ക്  അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള മുന്നൊരുക്കം, നാട്ടിലും, ഇവിടെയും ഇനിയും അവശേഷിക്കുന്ന സാധ്യതകൾ കണ്ടെത്തൽ എന്നിവയെല്ലാം ചർച്ച ചെയ്യുകയും പരിഹാരം തേടുകയും ഈ ത്രൈമാസ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. കാമ്പയിന്റെ ഔപചാരികമായ ഉൽഘാടനം ജൂലൈ 17 ന് വെള്ളിയാഴ്ച  പാർലമെന്റ് അംഗമായ എൻ.കെ   പ്രേമചന്ദ്രൻ എം.പി നിർവഹിക്കും. ഡി അഡിക്ഷൻ രംഗത്ത് നിരവധി പേർക്ക് ആശ്വാസം പകരുന്ന ലോക പ്രശസ്ത കൗൺസിലർ വായൽ ഇബ്രാഹിം ഓസ്‌ട്രേലിയ മുഖ്യാഥിതിയായി എത്തും.
കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻഡോ.ഹുസൈൻ മടവൂർ,  സംസ്ഥാന ട്രഷറർ  നൂർ മുഹമ്മദ്‌ നൂർഷ, ഐ.എസ്.എം സംസ്ഥാന പ്രഡിഡന്റ്  ശരീഫ് മേലേതിൽ,  സംഘാടക സമിതി മുഖ്യ രക്ഷാധികാരി  മുഹമ്മദ്‌ ഈസ, ഖത്തറിലെ  വിവിധ സംഘടനാ പ്രധിനിധികൾ എന്നിവർ   പങ്കെടുക്കും. വെള്ളിയാഴ്ച 4:20 ന് സൂം സാങ്കേതിക സംവിധാനം വഴി ആയിരക്കണക്കിന് ആളുകൾക്ക് ഒരേ സമയം ഉൽഘാടന പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ കഴിയും.  റിനൈ TV  യുടെ ഔദ്യോഗിക പേജിലൂടെയും പരിപാടി തത്സമയം സംപ്രേഷണം ചെയ്യും.

ZOOM Meeting ID:4518717203
Pass Word:qiic

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News