Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ക്യു.ഐ.ബി മൊബൈല്‍ ആപ്പ് വഴി ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് ഇനി നേരിട്ട് പണം അയക്കാം

November 25, 2020

November 25, 2020

ദോഹ: മൊബൈല്‍ ആപ്പ് വഴി ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് അതിവേഗം പണം അയക്കാൻ  ഖത്തര്‍ ഇസ്‌ലാമിക് ബാങ്ക് (ക്യു.ഐ.ബി) ഓൺലൈൻ സൗകര്യം ഒരുക്കി.. തങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും സൗകര്യപ്രദമായ ബാങ്കിങ് സേവനം ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ  ഭാഗമായാണ് പുതിയ സേവനം ക്യു.ഐ.ബി ഇന്നലെ അവതരിപ്പിച്ചത്. ക്യു.ഐ.ബി മൊബൈല്‍ ആപ്പിലെ ഡയറക്ട് റെമിറ്റ് എന്ന ഓപ്ഷന്‍ ഉപയോഗിച്ചാണ് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാന്‍ കഴിയുക. 

ക്യു.ഐ.ബി ആപ്പില്‍ മാത്രമാണ് ഈ സേവനം ലഭിക്കുക. ഡിസംബര്‍ മാസം അവസാനം ഉപഭോക്താക്കള്‍ക്ക് സേവനം സൗജന്യമായിരിക്കും.അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ 24 മണിക്കൂറും ഡയറക്ട് റെമിറ്റ് വഴി പണം അയക്കാന്‍ കഴിയും. ലളിതമായും സുരക്ഷിതമായും പണം അയക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതുവഴി 60 സെക്കന്റുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാന്‍ കഴിയുമെന്ന് ക്യു.ഐ.ബി പറയുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ എച്ച്.ഡി.എഫ്.സി ബാങ്കുമായി കൈകോര്‍ത്താണ് ക്യു.ഐ.ബി പുതിയ സേവനം അവതരിപ്പിച്ചത്. ഈ പങ്കാളിത്തത്തിലൂടെ ഇന്ത്യയിലെ IMPS, NEFT എന്നീ പെയ്‌മെന്റ് സര്‍വ്വീസുകളുമായി നേരിട്ട് ബന്ധപ്പെടാന്‍ ക്യു.ഐ.ബിക്ക് കഴിയും. ഇതുവഴി ഇന്ത്യയിലെ IMPS, NEFT സൗകര്യമുള്ള ഏത് ബാങ്കിലേക്കും ഖത്തറില്‍ നിന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പണം അയക്കാന്‍ കഴിയും. 

ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇടപാടിന്റെ നിലവിലെ അവസ്ഥ ക്യു.ഐ.ബി മൊബൈല്‍ ആപ്പ് വഴി ട്രാക്ക് ചെയ്യാന്‍ കഴിയും. കൂടാതെ ഇടപാട് സംബന്ധിച്ച തത്സമയ വിവരങ്ങള്‍ എസ്.എം.എസ് രൂപത്തിലും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 

'പുതിയ സേവനം അവതരിപ്പിക്കുന്നതിലും ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളുടെയും ബാങ്കിങ് അനുഭവം ലളിതമാക്കുകയും ചെയ്യുന്നതില്‍ ക്യു.ഐ.ബി സന്തോഷിക്കുന്നു. പുതിയ ഡയറക്ട് റെമിറ്റ് സേവനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലേക്ക് പണം അയക്കാന്‍ കഴിയും. എവിടെ നിന്ന് വേണമെങ്കിലും മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഈ സേവനം ഉപയോഗിക്കാം. ഞങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും കാര്യക്ഷമമായ ബാങ്കിങ് അനുഭവം നല്‍കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ലോകത്തെ പ്രധാനരാജ്യങ്ങളിലേക്ക് നേരിട്ട് പണം അയക്കാന്‍ കഴിയുന്ന തരത്തില്‍ സേവനം വിപുലീകരിക്കും.' -ക്യു.ഐ.ബി പേഴ്‌സണല്‍ ബാങ്കിങ് ഗ്രൂപ്പിന്റെ ജനറല്‍ മാനേജര്‍ ഡി. ആനന്ദ് പുതിയ സേവനം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. 

ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍, ഹുവാവേ ആപ്പ് ഗ്യാലറി എന്നിവിടങ്ങളില്‍ നിന്ന് ക്യു.ഐ.ബി മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് എ.ടി.എം/ഡെബിറ്റ് കാര്‍ഡ് നമ്പറും പിന്‍ നമ്പറും ഉപയോഗിച്ച് എളുപ്പത്തില്‍ സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. തങ്ങളുടെ എല്ലാ അക്കൗണ്ടുകളിലേക്കും പ്രവേശിക്കാനും അക്കൗണ്ട് വിവരങ്ങള്‍ അറിയാനും ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ആപ്പിലൂടെ കഴിയും. കൂടാതെ ബില്ലുകള്‍ അടയ്ക്കുന്നത് ഉള്‍പ്പെടെ വേറെയും നിരവധി സേവനങ്ങള്‍ ക്യു.ഐ.ബി മൊബൈല്‍ ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News