Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
ഒന്നരവർഷം മുമ്പ് റിയാദിൽ കാണാതായ കൊല്ലം സ്വദേശി തൂങ്ങിമരിച്ചതായി പോലീസ് സ്ഥിരീകരിച്ചു

October 05, 2021

October 05, 2021

റിയാദ് : ഒന്നര വർഷം മുമ്പ് റിയാദിൽ കാണാതായ കൊല്ലം കരുനാഗപ്പള്ളി കല്ലേലിഭാഗം പുതുവീട്ടിൽ താജുദ്ദീൻ അഹമ്മദ്(38) ആത്മഹത്യ ചെയ്തതായി റിയാദ് ഷിഫാ പോലീസ് സ്ഥിരീകരിച്ചു.അസീസിയയിലെ ഒരു കെട്ടിടത്തിൽ ഇയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായും ബന്ധുക്കളാരും എത്താത്തതിനാൽ ഒരു മാസത്തിനു ശേഷം മൃതദേഹം റിയാദിൽ ഖബറടക്കിയതയുമാണ് പോലീസ് അറിയിച്ചത്.2020 മെയ് 17 നാണ് താജുദ്ദീനെ കാണാതായത്.മെയ് 11ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.അസീസിയയിലെ പച്ചക്കറി മാർക്കറ്റിനടുത്ത് ബന്ധുക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന മറ്റൊരു ബന്ധുവായ ശരീഫ് കോവിഡ് ബാധിച്ചു മരിച്ചിരുന്നു.ഇതിനു പിന്നാലെ മുറിയിലുള്ളവരെല്ലാം കൊറന്റൈനിൽ പോയി തിരിച്ചെത്തിയപ്പോഴാണ് താജുദ്ദീനെ കാണാതാവുന്നത്.

ബന്ധുക്കളും സാമൂഹ്യപ്രവർത്തകരും വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്തിയിരുന്നില്ല.താജുദ്ധീനെ കണ്ടെത്തുന്നതിനായി ഇന്ത്യൻ എംബസി,കേന്ദ്രവിദേശകാര്യ മന്ത്രാലയം,എന്നിവിടങ്ങളിൽ അപേക്ഷയും നൽകിയിരുന്നു.ഒടുവിൽ പൊതുപ്രവർത്തകനായ ശിഹാബ് കൊട്ടുകാട് വീണ്ടും പോലീസ് സ്റ്റേഷനിലെത്തി അന്വേഷിച്ചപ്പോഴാണ് താജുദ്ദീൻ എന്നൊരാളുടെ മൃതദേഹം അസീസിയയിലെ കെട്ടിടത്തിൽ നിന്ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നുവെന്നും ബംഗ്ലാദേശ് പൗരനായാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയതെന്നും അറിയിച്ചത്.ഒരു മാസത്തിനു ശേഷമാണ് മൃതദേഹം ഖബറടക്കിയതെന്നും പോലീസ് അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക 

 


Latest Related News