Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഫലസ്തീൻ അതോറിറ്റിയുടെ ആസൂത്രിത ആക്രമണം; പ്രതിഷേധം വ്യാപകമാവുന്നു

July 03, 2021

July 03, 2021

റാമല്ല: ഇസ്രാഈലി സൈന്യത്തിന്റെ മാധ്യമ വേട്ടക്ക് സമാനമായി  ഫലസ്തീന്‍ അതോറിറ്റി പൊലിസും മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നു. ഫലസ്തീനിലെ വനിതാ മാധ്യപ്രവര്‍ത്തക നാജില സൈത്തൂനിനു നേരെ നടന്ന ശാരീരിക ആക്രമണങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഫലസ്തീനിയന്‍ ആക്റ്റിവിസ്റ്റായിരുന്ന നിസാര്‍ ബനാത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്നവരുടെ വാര്‍ത്ത ശേഖരിക്കുന്നതിനിടെയാണ് 35കാരിയായ മാധ്യപ്രവര്‍ത്തകയ്ക്കു നേരെ ആക്രമണമുണ്ടായത്. സിവിലിയന്‍ വേഷത്തിലെത്തിയ ഫലസ്തീന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സൈത്തൂനിനെ അടിക്കുകയും  ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു. തന്റെ ഫോണ്‍ പിടിച്ചു വാങ്ങുകയും പിന്നാലെ വന്ന് ആക്രമിക്കുകയും ചെയ്തതായി മിഡിലീസ്റ്റ് ഐക്കു നല്‍കിയ അഭിമുഖത്തില്‍ അവര്‍  പറഞ്ഞു. ജൂണ്‍ 26നാണ് സംഭവം ഉണ്ടായത്. ഇതിനു ശേഷം താന്‍ ഭീതിയോടെയാണ് ഇവിടെ താമസിക്കുന്നതെന്നും അവര്‍ പറഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ മാധ്യമരംഗത്തു നിന്നും ഫലസ്തീന്‍ അതോറിറ്റിക്കെതിരേ വന്‍ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഉയരുന്നത്. 

വനിതാ മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞു പിടിച്ച് ആക്രമിക്കുന്നത് നാണക്കേടാണെന്ന് പലരും സമൂഹാധ്യമങ്ങളില്‍ കുറിച്ചു. ഈ സംഭവത്തിനു ശേഷവും മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. സജാ അല്‍ അലാമി എന്ന റിപ്പോര്‍ട്ടര്‍ക്ക് ജൂണ്‍ 24ന് ആക്രമണം എല്‍ക്കേണ്ടിവന്നിട്ടുണ്ട്. ശതാ ഹമ്മാദ് എന്ന മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടര്‍ക്കെതിരേയും ആക്രമണം നടന്നു. ഇവര്‍ക്ക് മുഖത്ത് മുറിവേറ്റിരുന്നു. ഫൈഹ ഖന്‍ഫാര്‍ എന്ന മാധ്യമപ്രവര്‍ത്തകയും ആക്രമിക്കപ്പെട്ടവരില്‍ പെടും.

ഫലസ്തീനിലെ പ്രമുഖ പ്രതിപക്ഷ ആക്റ്റീവിസ്റ്റ് നിസാര്‍ ബനാത്ത്ഫലസ്തീന്‍ അതോറിറ്റിയുടെ കസ്റ്റഡിയിലാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തില്‍ പ്രസിഡന്റ് മെഹമൂദ് അബ്ബാസിനും അദ്ദേഹത്തിന്റെ ഫലസ്തീന്‍ അതോറിറ്റിക്കുമാണ് പൂര്‍ണ ഉത്തരവാദിത്തമെന്ന്  ഹമാസ് ആരോപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഫ്രീഡം ആന്റ് ഡിഗ്‌നിറ്റി ലിസ്റ്റിന്റെ ഉപമേധാവിയായിരുന്നു നിസാര്‍ ബനാത്ത്.


Latest Related News