Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഇസ്രയേലിനായി ചാരപ്പണി ചെയ്തവരിൽ ഫലസ്തീനികളും, വെളിപ്പെടുത്തലുമായി തുർക്കി ഇന്റലിജൻസ്

October 21, 2021

October 21, 2021

അങ്കാറ : ഇസ്രയേലിനായി ചാരപ്പണി നടത്തിയവരിൽ ഫലസ്തീൻ സ്വദേശികളുമുണ്ടെന്ന് തുർക്കി ഇന്റലിജൻസ് ഏജൻസിയായ എംഐടിയുടെ വെളിപ്പെടുത്തൽ. ഇസ്രായേൽ ചാരസംഘടനയായ മൊസാദിന് വേണ്ടി പ്രവർത്തിച്ച പതിനഞ്ച് പേരെ എംഐടി അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ തുർക്കിയിൽ നിന്നും കാണാതായ ഫലസ്തീൻ സ്വദേശികളും പിടിയിലായവരിൽ ഉൾപെട്ടിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

'സബാഹ്' ദിനപത്രമാണ് ഇസ്രായേൽ ചാരന്മാർ അറസ്റ്റിലായ വാർത്ത പുറത്തുവിട്ടത്. ഇവർ ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് വ്യക്തമാക്കിയില്ലെങ്കിലും 'അറബ്" വംശജരാണ് ഇവരെന്ന് പത്രം അറിയിച്ചിരുന്നു. തുർക്കിയിൽ ജീവിക്കുന്ന ഫലസ്തീൻ സ്വദേശികളുടെ വിവരങ്ങൾ ചോർത്തുകയായിരുന്നു പിടിയിൽ അകപ്പെട്ടവരുടെ
ദൗത്യം എന്നും 'സബാഹ്' റിപ്പോർട്ട് ചെയ്തു.


Latest Related News