Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
അനുമതി വാങ്ങിയില്ല,സൗദിയിലെത്തിയതിന് പിന്നാലെ മെസ്സിക്ക് സസ്പെൻഷനുമായി പി.എസ്.ജി

May 03, 2023

May 03, 2023

ന്യൂസ്‌റൂം ബ്യുറോ 

പാരിസ് : അനുമതിയില്ലാതെ ലീവെടുത്തതിന് അര്‍ജന്റീനൻ ഇതിഹാസ താരം ലിയണൽ മെസ്സിയെ പി.എസ്.ജി സസ്പെൻഡ് ചെയ്തു.സൗദി ടൂറിസത്തിന്റെ ബ്രാന്റ് അംബാസഡറായ മെസ്സി കഴിഞ്ഞ ദിവസം സൗദി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് നടപടി. സൗദി സന്ദര്‍ശനത്തിന് മെസ്സി അനുമതി തേടിയിരുന്നുവെങ്കിലും പി.എസ്.ജി അനുവദിച്ചിരുന്നില്ല. മെസ്സിയും പി.എസ്.ജിയുമായുള്ള കരാര്‍ ഈ സീസണോടെ അവസാനിക്കുകയാണ്. അത് നീട്ടണമോയെന്ന് ക്ലബ്ബ് ആലോചിക്കുന്ന നിര്‍ണായക ഘട്ടത്തിലാണ് സസ്‌പെന്‍ഷന്‍.
ഇതോടെ ഈ സീസണ്‍ അവസാനം പി.എസ്.ജിയുമായുള്ള മെസ്സിയുടെ ബന്ധം അവസാനിക്കുമെന്നുറപ്പായി. മെസ്സി എങ്ങോട്ട് പോവും എന്നതായിരിക്കും ഇനി ലോക ഫുട്‌ബോളിലെ ചൂടേറിയ ചര്‍ച്ചാ വിഷയം.
സസ്‌പെന്‍ഷന്‍ എത്ര കാലത്തേക്കാണെന്ന് വ്യക്തമല്ല. രണ്ടാഴ്ചയെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ പറയുന്നത്. രണ്ടാഴ്ചയാണെങ്കില്‍ രണ്ട് കളികള്‍ മെസ്സിക്ക് നഷ്ടപ്പെടും. ഈ കാലയളവില്‍ ക്ലബ്ബ് സംവിധാനങ്ങൡ പരിശീലനം നടത്താനോ സഹതാരങ്ങള്‍ക്കൊപ്പം കളിക്കാനോ അനുവദിക്കില്ല. പ്രതിഫലവും നല്‍കില്ല.
ലോറിയന്റിനോട് പി.എസ്.ജി അപ്രതീക്ഷിതമായി 1-3 ന് തോറ്റതിന് പിന്നാലെയായിരുന്നു മെസ്സിയുടെ സൗദി യാത്ര. ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിയുടെ ലീഡ് അഞ്ച് പോയന്റായി കുറയുകയും ചെയ്തിരുന്നു. ലോകകപ്പ് കഴിഞ്ഞ ശേഷം പി.എസ്.ജിയുടെ പ്രകടനം പ്രകടമായി മങ്ങിയിരുന്നു. ലോറിയന്റിനെ തോല്‍പിച്ചിരുന്നുവെങ്കില്‍ പി.എസ്.ജി കളിക്കാര്‍ക്ക് കോച്ച് ക്രിസ്റ്റഫ് ഗാല്‍ടിയര്‍ രണ്ടു ദിവസത്തെ അവധി വാഗ്ദാനം ചെയ്തിരുന്നു. തോറ്റതോടെ കളിക്കാര്‍ക്ക് തിങ്കളാഴ്ച പരിശീലനത്തിന്  ഇറങ്ങേണ്ടി വന്നു. ആ പരിശീലന സെഷനില്‍ നിന്ന് മെസ്സി വിട്ടിനിന്നിരുന്നു. ചൊവ്വാഴ്ച വിശ്രമദിനമായിരുന്നു. ബുധനാഴ്ചയും പരിശീലനത്തിന് എത്തിയില്ല. ഞായറാഴ്ച ട്രോയസിനെതിരെയാണ് അടുത്ത കളി. 13 ന് അയാസിയോക്കെതിരായ കളിയിലും മെസ്സിക്ക് വിട്ടുനില്‍ക്കേണ്ടി വരും.

രണ്ടു വര്‍ഷം മുമ്പ് ബാഴ്‌സലോണയിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് മെസ്സി പി.എസ്.ജിയിലെത്തിയത്. മെസ്സിയുടെ സാന്നിധ്യം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ സഹായിക്കുമെന്നാണ് പി.എസ്.ജി കരുതിയത്. എന്നാല്‍ രണ്ടു സീസണിലും പി.എസ്.ജി പ്രി ക്വാര്‍ട്ടറില്‍ പുറത്തായി. തന്റെ അസാധാരണ ഫോം പി.എസ്.ജിയില്‍ പ്രകടിപ്പിക്കാന്‍ മെസ്സിക്ക് സാധിക്കാത്തതിൽ ആരാധകർ നിരാശരാണ്. 71 കളികളില്‍ 31 ഗോളാണ് ആകെ നേട്ടം.അതേസമയം, മെസ്സിയുടെ അമ്പരപ്പിക്കുന്ന പ്രകടനമാണ് കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News