Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഖത്തറിലെ കൊവിഡ്-19 പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പെയിന് മികച്ച ജനപിന്തുണ

January 03, 2021

January 03, 2021

ദോഹ: ഖത്തറില്‍ നടക്കുന്ന കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ ക്യാമ്പെയിന് ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്ത് ക്യാമ്പെയിന്‍ തുടങ്ങി പത്ത് ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോഴും വാക്‌സിന്‍ സ്വീകരിച്ച ആര്‍ക്കും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത് പറഞ്ഞു.

'കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ തേടിയുള്ള ഫോണ്‍വിളികള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് വാക്‌സിനേഷന്‍ ക്യാമ്പെയിന് ലഭിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ജനങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു.' -അവര്‍ പറഞ്ഞു. 

വിവിധ ഘട്ടങ്ങളിലായാണ് രാജ്യത്ത് വാക്‌സിന്‍ നല്‍കുന്നത്. സമൂഹത്തിലെ മൂന്ന് വിഭാഗം ജനങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഘട്ടം 1 (എ) ആണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത്. 70 വയസിനും അതിന് മുകളിലും മുകളില്‍ പ്രായമുള്ളവര്‍, മാറാരോഗങ്ങളുള്ളവര്‍, മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് നിലവില്‍ ഖത്തറില്‍ വാക്‌സിന്‍ നല്‍കുന്നതെന്നും ഡോ. സോഹ പറഞ്ഞു. 


ഡോ. സോഹ അൽ ബയാത്

വാക്‌സിനേഷന്റെ ആദ്യഘട്ടം ഉടന്‍ പൂര്‍ത്തിയാകും. ഘട്ടം 1 (എ) പൂര്‍ത്തിയായെന്ന പ്രഖ്യാപനം അടുത്ത ആഴ്ച ഉണ്ടാകും. തുടര്‍ന്നുള്ള ഘട്ടങ്ങളെ കുറിച്ചും ജനങ്ങളെ അറിയിക്കുമെന്നും അവര്‍ പറഞ്ഞു. 

കൊവിഡ്-19 പ്രതിരോധ വാക്‌സിന് മറ്റ് വാക്‌സിനുകള്‍ക്കുള്ള പോലെ ചെറിയ പാര്‍ശ്വഫലങ്ങള്‍ മാത്രമേ ഉള്ളൂ. ചിലര്‍ക്ക് ഏതാനും മണിക്കൂറുകള്‍, പരമാവധി 24 മണിക്കൂര്‍ വരെ കുത്തിവയ്‌പ്പെടുത്ത ഇടത്ത് വേദന ഉണ്ടാകുന്നുണ്ട്. ഇത് സാധാരണ പാര്‍ശ്വഫലം മാത്രമാണ്. 

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ മരുന്നു കഴിക്കേണ്ട ആവശ്യമില്ല. ചിലര്‍ക്ക് വേദനസംഹാരിയോ പനി കുറയ്ക്കുന്നതിനുള്ള ചെറിയ മരുന്നോ മാത്രമേ നിര്‍ദ്ദേശിക്കുന്നുള്ളൂ. 

വാക്‌സിനേഷന്‍ നല്‍കിത്തുടങ്ങിയെങ്കിലും കൊവിഡ്-19 വ്യാപനം തടയുന്നതിനായി ജനങ്ങള്‍ പ്രതിരോധ മുന്‍കരുതലുകള്‍ തുടരണമെന്ന് അവര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

കൊവിഡ്-19 മഹാമാരി ഇതുവരെ അവസാനിച്ചിട്ടില്ല. ഖത്തറിലെ 75 ശതമാനം പേര്‍ക്കും വാക്‌സിനേഷന്‍ ലഭിക്കണം. ലോകമെമ്പാടും ഇതേ ശതമാനം ആളുകള്‍ക്ക് വാക്‌സിന്‍ ലഭിക്കണം. എങ്കിലേ കൊവിഡിനെ പൂര്‍ണ്ണമായി പിടിച്ച് കെട്ടാന്‍ കഴിയൂ. എന്നാല്‍ നമ്മള്‍ ഇതുവരെ അവിടെ എത്തിയിട്ടില്ലെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. 

2021 ലെ വേനല്‍ക്കാലത്ത് ലക്ഷ്യം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ ജനങ്ങള്‍ മാസ്‌ക് ഉപയോഗിക്കുകയും സോപ്പ് ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യണമെന്നും ഡോ. സോഹ അഭ്യര്‍ത്ഥിച്ചു.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Latest Related News