Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഒറീഡൂവിന്റെ സാല്‍വ റോഡിലെ നവീകരിച്ച ശാഖ തുറന്നു

January 12, 2021

January 12, 2021

ദോഹ: ഖത്തറിലെ പ്രമുഖ ടെലകോം കമ്പനിയായ ഒറീഡൂവിന്റെ സാല്‍വ റോഡിലെ ശാഖ നവീകരണത്തിനു ശേഷം വീണ്ടും ഉപഭോക്താക്കള്‍ക്കായി തുറന്ന് കൊടുത്തു. ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ ഫാത്തിമ സുല്‍ത്താന്‍ അല്‍ കുവാരി ഉള്‍പ്പെടെയുള്ള ഒറീഡൂവിന്റെ മുതിര്‍ന്ന പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. തിങ്കളാഴ്ചയാണ് ഒറീഡൂ സാല്‍വാ റോഡ് ശാഖ വീണ്ടും തുറന്നത്. 

ഉപഭോക്താക്കള്‍ക്ക് എല്ലാ പതിവ് സേവനങ്ങളും ഇവിടെ നിന്ന് ലഭിക്കും. കൂടാതെ സെല്‍ഫ് സര്‍വ്വീസ് മെഷീനില്‍ നിന്നുള്ള സേവനങ്ങളും ഇവിടെ ലഭ്യമാകും. സെല്‍ഫ് സര്‍വ്വീസ് മെഷീന്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ ഡിജിറ്റലായി നടത്താന്‍ കഴിയും. 

'സാല്‍വ റോഡിലെ ഷോപ്പ് വീണ്ടും തുറന്നതില്‍ ഞങ്ങള്‍ വളരെയധികം സന്തോഷിക്കുന്നു. സമ്പൂര്‍ണ ഡിജിറ്റലൈസേഷന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അതുകൊണ്ട് ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എവിടെ, എപ്പോള്‍ ആവശ്യമുണ്ടെങ്കിലും ലഭ്യമായിരിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ടെലികമ്യൂണിക്കേഷന്‍ സംബന്ധിച്ച ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളും ഇപ്പോള്‍ വീണ്ടും തുറന്ന സാല്‍വ റോഡിലെ ഷോപ്പിലും മറ്റ് ഷോപ്പുകളിലും ലഭിക്കുന്നതാണ്.' -ഒറീഡൂ ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ ഫാത്തിമ സുല്‍ത്താന്‍ അല്‍ കുവാരി പറഞ്ഞു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News