Breaking News
മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി |
കോവിഡിന്റെ പുതിയ വകഭേദം, അറബ് രാജ്യങ്ങൾ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു

November 27, 2021

November 27, 2021

കോവിഡിൽ നിന്നും ലോകം പയ്യെ കരകയറിത്തുടങ്ങവെയാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും ഇത്തിരിക്കുഞ്ഞന്റെ പുതിയൊരു വകഭേദത്തെ കണ്ടെത്തിയത്. ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിൽ ആള് ഭീകരനാണെന്ന് വ്യക്തമായി കഴിഞ്ഞതോടെ അതിർത്തികൾ അടച്ചുറപ്പുള്ളതാക്കാനുള്ള നെട്ടോട്ടത്തിലാണ് ലോകരാജ്യങ്ങൾ. അറബ് മേഖലയിലെ പല രാജ്യങ്ങളും ദക്ഷിണാഫ്രിക്ക അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളെ യാത്രാവിലക്കിന്റെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി കഴിഞ്ഞു. ഒമിക്രോൺ എന്ന് നാമകരണം ചെയ്തിരിക്കുന്ന പുതിയ വൈറസ് വകഭേദത്തെ കുറിച്ച് കൂടുതലറിയാം. 

ദക്ഷിണാഫ്രിക്കയിൽ നിന്നും നവംബർ 9 ന് ശേഖരിച്ച ഒരു സാമ്പിളിലാണ് ജനിതകമാറ്റം ആദ്യമായി കണ്ടെത്തിയത്. പിന്നാലെ ഇതിന് B.1.1.529 എന്ന് പേരിട്ടു. നവംബർ 24 ന് ഇതേകുറിച്ച് ലോകാരോഗ്യസംഘടന പ്രസ്താവന ഇറക്കി. ഏറെ തവണ ജനിതകമാറ്റം സംഭവിച്ച വൈറസാണിതെന്നും, ഏറെ വേഗത്തിൽ പടർന്ന് പിടിക്കാൻ ഇതിന് ശേഷിയുണ്ടെന്നും വിദഗ്ദർ കണ്ടെത്തി. പിന്നാലെയാണ് ഒമിക്രോൺ എന്നിതിന് പേരിട്ടത്. ആഫ്രിക്കയിൽ കേവലം 25% മാത്രം ജനങ്ങളെ വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ളൂ എന്നതിനാൽ, വ്യാപനത്തിന്റെ തോത് ഭീകരമാവുമെന്ന ആധിയിലാണ് ലോകരാജ്യങ്ങൾ. ദക്ഷിണാഫ്രിക്കയിൽ നൂറോളം പേരിൽ കണ്ടെത്തിയ ഒമിക്രോൺ, ബെൽജിയം, ഹോങ്കോങ്, ഇസ്രായേൽ ബോട്ട്സ്വാന എന്നീ രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ട് കഴിഞ്ഞു.  വരുംദിവസങ്ങളിൽ വൈറസിനെ കുറിച്ച് കൂടുതൽ പഠിക്കുമെന്നും, ഒമിക്രോണിനെതിരെ വാക്സിനേഷൻ എത്രത്തോളം ഫലപ്രദമാണെന്നത് വൈകാതെ അറിയാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ലോകാരോഗ്യസംഘടന അറിയിച്ചിട്ടുണ്ട്. ഓസ്ട്രിയ, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങൾ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടി വന്ന വിധത്തിൽ രൂക്ഷമാണ് യൂറോപ്പിലെ കോവിഡ് വ്യാപനം. ഒമിക്രോണിന്റെ രംഗപ്രവേശനം സ്ഥിതിഗതികളെ കൂടുതൽ താറുമാറാക്കുമോ എന്ന ഭയത്തിലാണ് ലോകമിപ്പോൾ.


Latest Related News