Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
പഴയ നോട്ടുകൾ മാറേണ്ടേ..? മാർച്ച് 19 മുതൽ ഖത്തറിൽ പഴയ നോട്ടുകൾ അസാധുവാകും 

February 14, 2021

February 14, 2021

ദോഹ : ഖത്തറിൽ പഴയ കറൻസികൾ മാറ്റാനുള്ള സമയപരിധി മാർച്ച്  19 ന് അവസാനിക്കും.ഖത്തർ സെൻട്രൽ ബാങ്കിന്റെ നേരത്തെയുള്ള പ്രഖ്യാപന പ്രകാരം അടുത്ത മാസം 19 നു ശേഷം പഴയ നോട്ടുകൾ അസാധുവാകും.മാർച്ച് 19 വരെ പ്രാദേശിക ബാങ്കുകളിൽ നിന്നും അതിനു ശേഷം സെൻട്രൽ ബാങ്കിൽ നിന്നും പഴയ നോട്ടുകൾ മാറ്റിയെടുക്കാം.

ഇതിനിടെ,രാജ്യത്തെ എടിഎമ്മുകളും കാഷ് ഡിപ്പോസിറ്റ് മെഷീനുകളും പഴയ നോട്ടുകളും അഞ്ചാം സീരിസിലെ പുതിയ നോട്ടുകളും സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.ഖത്തർ നാഷനൽ ബാങ്ക് (ക്യുഎൻബി), ഖത്തർ ഇസ്‌ലാമിക് ബാങ്ക് (ക്യുഐബി)എന്നിവയുടെയെല്ലാം എടിഎമ്മുകളിലും കാഷ് ഡിപ്പോസിറ്റ് മെഷീനുകളിലും പുതിയ നോട്ടുകളും സ്വീകരിക്കുമെന്ന് ബാങ്ക് അധികൃതർ കഴിഞ്ഞ ദിവസം ഉപഭോക്താക്കളെ അറിയിച്ചിരുന്നു.ഓരോ ഇടപാടുകൾക്കും 30 നോട്ടുകൾ വരെ ഡിപ്പോസിറ്റ് ചെയ്യാമെന്നും പ്രതിദിന പണനിക്ഷേപ പരിധി 50,000 റിയാൽ ആണെന്നും ക്യുഐബി വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ 18 മുതൽ പുതിയ നോട്ടുകൾ പ്രാബല്യത്തിൽ വന്നിട്ടും എടിഎമ്മുകളിലും മറ്റും അവ സ്വീകരിക്കാത്തത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു.

200 റിയാലിന്റെ പുതിയ കറൻസിയും ഡിസൈൻ രൂപമാറ്റങ്ങളോടു കൂടിയ അഞ്ചാം സീരിസിലെ 1, 5, 10, 50, 100, 500 നോട്ടുകളുമാണ് 2020 ഡിസംബർ 18 മുതൽ പ്രാബല്യത്തിലായത്.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News