Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
സപ്ലൈകോ പ്രവാസി സ്റ്റോർ,നാട്ടിൽ തിരികെയെത്തിയ പ്രവാസികൾക്ക് അപേക്ഷിക്കാം 

August 20, 2020

August 20, 2020

തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാൻ നോർക്ക സപ്ലൈകോയുമായി ചേർന്ന് പുതിയ പദ്ധതി ആവിഷ്കരിക്കുന്നു.NDPRMപദ്ധതിയുടെ ഭാഗമായാണ് പുതിയ സംരഭം. ഇതിനായി 15 ശതമാനം മൂലധന സബ്സിഡിയോടെ 30 ലക്ഷം രൂപ വരെ 16 പ്രമുഖ ബാങ്കുകളുടെ 5832 ശാഖകൾ വഴി വായ്പ അനുവദിക്കും.

മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റ് മാതൃകയിലുള്ള കട എന്നിവ ആരംഭിക്കുന്നതിനാണ് പ്രവാസികൾക്ക് സഹായം നൽകുന്നത്. സ്വന്തമായും വാടകയ്ക്കും കെട്ടിട മുറികൾ ഉള്ളവർക്ക്  അപേക്ഷിക്കാം. 700 ച.അടിക്ക് താഴെ വിസ്തൃതിയുള്ള മുറികൾ ഉള്ളവർക്ക് മാവേലി സ്റ്റോർ മാതൃകയിലും 1500 ച. അടിക്ക് മുകളിലുള്ള മുറികളിൽ സൂപ്പർമാർക്കറ്റ് ആരംഭിക്കുന്നതിനുമാണ് അനുവാദം ലഭിക്കുന്നത്. കടയുടെ ഫർണിഷിംഗ്, കമ്പ്യൂട്ടർ, ഫർണിച്ചർ എന്നിവയുടെ ചെലവ് കട ആരംഭിക്കുന്നവർ വഹിക്കണം. അടുത്തിടെ തിരിച്ചെത്തിയ പ്രവാസി മലയാളികൾക്കാണ്  മുൻഗണന.

സപ്ളൈകോ വിതരണം ചെയ്യാത്ത മറ്റ് സാധനങ്ങൾ വിറ്റഴിക്കുന്നതിനും ഉപാധികളോടെ അനുവാദം നൽകും. സപ്ളൈകോയുടെ ഏതെങ്കിലും വില്പനശാലയുടെ, ഗ്രാമപ്രദേശങ്ങളിൽ 5 കിലോമീറ്റർ പരിധിയിലും മുൻസിപ്പാലിറ്റിയിൽ 4 കിലോമീറ്റർ പരിധിയിലും കോർപ്പറേഷനിൽ 3 കിലോമീറ്റർ പരിധിയിലും പ്രവാസി സ്റ്റോർ അനുവദിക്കുകയില്ല. പ്രവാസി സ്റ്റോറുകൾ തമ്മിലുള്ള അകലം 3 കിലോമീറ്റർ ആയിരിക്കും.
സ്ഥാപനം ആരംഭിക്കുന്നതിനുള്ള അപേക്ഷ www.norkaroots.org യിൽ നൽകാം. അന്തിമാനുമതി സപ്ളൈകോ വ്യവസ്ഥകൾ പ്രകാരമായിരിക്കും. വിശദ വിവരം 0471 2329738, 232O101 എന്നീ ഫോൺ നമ്പറുകളിലും (ഓഫീസ് സമയം)  8O78258505 എന്ന വാട്സ് ആപ്പ് നമ്പറിലും ലഭിക്കും.loannorka@gmail.com എന്ന ഇമെയിലിലും സംശയങ്ങൾ അയയ്ക്കാം.
ടോൾ ഫ്രീ നമ്പർ.1800 4253939 (ഇന്ത്യയിൽ നിന്നും) 00918802012345 ( വിദേശത്തു നിന്ന് മിസ്ഡ് കോൾ സേവനം)

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.

 


Latest Related News