Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
നോർക്ക വെറുതെയല്ല,നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾ 1043 സംരംഭങ്ങൾ തുടങ്ങിയതായി റിപ്പോർട്ട് 

August 23, 2020

August 23, 2020

തിരുവനന്തപുരം : ജോലി നഷ്ടപ്പെട്ടും ആരോഗ്യ പ്രശ്നങ്ങൾ കാരണവും സംസ്ഥാനത്ത് തിരിച്ചെത്തിയ പ്രവാസികൾ 1043 സംരഭങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്. 2019-20 സാമ്പത്തിക വര്‍ഷത്തിലാണ് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ഇത്രയും സംരംഭങ്ങൾ ആരംഭിച്ചത്.  ഇതില്‍ 480 എണ്ണവും  നോര്‍ക്ക റൂട്ട്സിന്റെ പുനരധിവാസ പദ്ധതി പ്രകാരം കാര്‍ഷിക -വ്യവസായ മേഖലയിലാണ്. 350എണ്ണം ഉൽപാദന മേഖലയിലും 78 സംരംഭങ്ങള്‍ സേവനമേഖലയിലുമാണ് ആരംഭിച്ചത്. ഇതില്‍ 85 പേര്‍ ടാക്‌സി സര്‍വീസ് നടത്തി കുടുംബം പോറ്റുന്നവരാണ്.

തിരുവനന്തപുരം ജില്ലയില്‍ 194 പ്രവാസികളാണ് സംരംഭകരായത്. ഒരാള്‍ മാത്രം സംരഭകരായ ഇടുക്കിയാണ് ഏറ്റവും പിന്നില്‍. വിദേശ രാജ്യങ്ങളില്‍ രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്തിട്ടുള്ള പ്രവാസികള്‍ക്ക് മാത്രമേ നോര്‍ക്കയുടെ പുനരധിവാസപദ്ധതിയില്‍ അപേക്ഷിക്കാന്‍ യോഗ്യതയുള്ളൂ.

2018 -19 സാമ്പത്തിക വർഷം 293 സംരംഭങ്ങളാണ് ഇത്തരത്തിൽ പ്രവാസികൾ തുടങ്ങിയത്. എന്നാൽ 2019 -20 സാമ്പത്തിക വർഷം ഇത് 1043 ആയി വർധിച്ചു. അടുത്ത സാമ്പത്തിക വർഷം ഇതിൽ കൂടുതൽ പ്രവാസി സംരംഭങ്ങൾ തുടങ്ങാനാണ് ശ്രമിക്കുന്നതെന്ന് നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി ന്യൂസ്‌റൂമിനോട് പറഞ്ഞു.

ഫാം ടൂറിസം,സംയോജിത കൃഷി,ഭക്ഷ്യ സംസ്കരണം,ക്ഷീരോൽപാദനം,മൽസ്യ കൃഷി,ആട്-കോഴി വളർത്തൽ,പുഷ്പ-പച്ചക്കറി കൃഷി,തേനീച്ച വളർത്തൽ,മൊത്തവ്യാപാര വിതരണം,സൂപ്പർ മാർക്കറ്റുകൾ,റെസ്റ്റോറന്റ്,ഹോം സ്റ്റേ,റിപ്പയർ ഷോപ്പുകൾ,ഫർണിച്ചർ തടി വ്യവസായം,ബേക്കറി ഉത്പന്നങ്ങൾ,കംപ്യുട്ടർ ഉപകരണങ്ങൾ,സലൂണുകൾ,ബ്യൂട്ടി പാർലറുകൾ,പേപ്പർ റീ സൈക്ലിങ്,പൊടി മില്ലുകൾ,ചെറുകിട വ്യാപാര സ്ഥാപനങ്ങൾ,ടാക്സി സർവീസുകൾക്കുള്ള വാഹന വായ്പകൾ തുടങ്ങിയ വിവിധ പദ്ധതികൾക്ക് നോർക്ക വഴി സഹായം തേടാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് വിളിക്കാം.

വിളിക്കേണ്ട നമ്പർ :

ഇന്ത്യയിൽ നിന്ന് - 1800 425 3939 

വിദേശത്തു നിന്ന് - 0091 8802 012345 (ഈ നമ്പറിൽ മിസ് കോൾ നൽകിയാൽ തിരികെ ബന്ധപ്പെടും)

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News