Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
കാറോട്ട മത്സരത്തിനിടെ സ്ഫോടനം: തീവ്രവാദ ബന്ധമില്ലെന്ന് സൗദി അറേബ്യ

January 08, 2022

January 08, 2022

ജിദ്ദ : ഓഫ്‌റോഡ് കാറോട്ട മത്സരമായ ഡക്കർ റാലിക്കിടെ സ്ഫോടനം ഉണ്ടായ സംഭവത്തിൽ സംശയിക്കാൻ തക്കതായി ഒന്നും തന്നെയില്ലെന്ന് സൗദി വിദേശകാര്യമന്ത്രാലയം. സംഭവത്തിൽ തീവ്രവാദികൾക്ക് എന്ന് അന്താരാഷ്ട്ര തലത്തിൽ ആരോപണങ്ങൾ ഉയരവെ ആണ് ഇവ നിഷേധിച്ച് സൗദി രംഗത്തെത്തിയത്. നടന്നത് അപകടമാണെന്നാണ് സൗദിയുടെ വിശദീകരണം. ഫ്രാൻസുമായി സഹകരിച്ച്, സ്ഫോടനത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തിയെന്നും മന്ത്രാലയം അറിയിച്ചു.

മോട്ടോർ സ്പോർട്ട് മത്സരം ആരംഭിക്കാൻ രണ്ട് ദിവസം അവശേഷിക്കെ, ജനുവരി ഒന്നിനാണ് ആറുപേരുമായി പോവുകയായിരുന്ന 'സോഡികാർസ്" റേസിങ് ടീമിന്റെ വാഹനം ജിദ്ദയിലെ ഡൊണാറ്റലോ ഹോട്ടലിന് സമീപത്ത് വെച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സംഘത്തിലുണ്ടായിരുന്ന ഫിലിപ് ബൗട്രണ് സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റു. ഒരുഘട്ടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടി വന്നേക്കുമെന്ന് ഡോക്ടർമാർ ഭയപ്പെട്ട ബൗട്രൺ ഇപ്പോഴും, പാരീസിലെ മിലിറ്ററി ആശുപത്രിയിൽ ചികിത്സയിലാണ്. 2020 ൽ സൗദിയിൽ ആരംഭിച്ച ഡക്കർ റാലി മത്സരത്തിന്റെ വേദി മാറ്റുന്ന കാര്യം പരിഗണിക്കുകയാണ് എന്നാണ് മത്സരത്തിന്റെ സംഘാടകർ അറിയിച്ചത്.


Latest Related News