Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
പ്രവാസി ഇന്ത്യക്കാരെ ഉടൻ നാട്ടിലേക്കയക്കാൻ കഴിയില്ലെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസിഡർ 

April 11, 2020

April 11, 2020

ദുബായ് :യു .എ.ഇ യിലെ പ്രവാസി ഇന്ത്യക്കാരെ ഉടൻ  നാട്ടിലെത്തിക്കാൻ കഴിയില്ലെന്ന് യു.എ.ഇ യിലെ ഇന്ത്യൻ അംബാസിഡർ പവൻകപൂർ അറിയിച്ചു.ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യു.എ.ഇയിലെ ഇന്ത്യക്കാർക്ക് ക്വറന്റൈൻ സംവിധാനം ഒരുക്കാൻ ഇന്ത്യ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യക്കാരെ ഉടനെ നാട്ടിലെത്തിക്കുന്നതിന് സാധ്യതയൊന്നും കാണുന്നില്ല. കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ രോഗബാധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായിക്കാമെന്ന യുഎഇ അംബാസഡറുടെ നിർദ്ദേശം തത്കാലം സ്വീകരിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി അദ്ദേഹം നേരത്തെ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞിരുന്നു.

പ്രവാസികളെ തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനം അയക്കണമെന്ന ആവശ്യം  പ്രായോഗികല്ലെന്നും അതേസമയം പ്രവാസികളുടെ പരാതികളില്‍ എംബസി ഇടപെടുമെന്നും ഉന്നത വൃത്തങ്ങൾ അറിയിച്ചു.രോഗബാധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായിക്കാമെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ അറിയിച്ചിരുന്നു.

യു.എ.ഇ യിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വിമാന സർവീസുകൾ ഏർപെടുത്തണമെന്നു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ദുബായ് കെഎംസിസി ഇക്കാര്യം ആവശ്യപ്പെട്ട്  ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഫ്‌ളൈ ദുബായ്,എമിറേറ്റ്സ് വിമാനങ്ങൾ നാട്ടിലേക്ക് സർവീസ് നടത്താൻ തയാറാണെന്ന് കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തിരുന്നു.

നാട്ടിൽ തിരിച്ചെത്തിയാൽ ക്വറന്റൈനിൽ താമസിക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ നിയന്ത്രണങ്ങളും പാലിക്കാൻ തയ്യാറാണെന്ന നിബന്ധനകളോടെയാണ് പ്രവാസി മലയാളികൾ തങ്ങളെ നാട്ടിലേക്കയക്കാൻ വഴിയുണ്ടാക്കണമെന്ന് മുറവിളികൂട്ടുന്നത്.നിലവിൽ സന്ദർശക വിസയിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ എത്തിയവരും രോഗികളും ഗർഭിണികളും ജോലി നഷ്ടപ്പെട്ട് ആഴ്ചകളായി മുറിയിൽ ഒറ്റപ്പെട്ടു കഴിയുന്നവരുമൊക്കെ ഏതെങ്കിലും വിധത്തിൽ നാട്ടിലെത്താൻ ആഗ്രഹിക്കുന്നവരാണ്.ഈ ഘട്ടത്തിലാണ് രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസികളെ കേന്ദ്രം നിർദാക്ഷണ്യം കയ്യൊഴിയുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.   


Latest Related News