Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
കോവിഡ് വ്യാപനം : ഉംറകൾക്കിടയിൽ ഇനി പത്ത് ദിവസത്തെ ഇടവേള നിർബന്ധം

January 06, 2022

January 06, 2022

ജിദ്ദ : രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ, ഉംറ തീർത്ഥാടനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സൗദി തീരുമാനിച്ചു. ഹജ്ജ്- ഉംറ മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയത്. ഒരാൾക്ക് ഇനി മുതൽ ഒരു ഉംറ ചെയ്ത് കഴിഞ്ഞാൽ 10 ദിവസത്തിന് ശേഷമേ അടുത്ത ഉംറയ്ക്ക് അനുമതി നൽകൂ എന്ന് മന്ത്രാലയം വ്യക്തമാക്കി. 

ഇതോടെ, ഉംറ പൂർത്തിയാക്കിയവർക്ക് വീണ്ടും ഉംറ പെർമിറ്റ് ലഭിക്കണമെങ്കിൽ പത്ത് ദിവസം കാത്ത് നിൽക്കണം. കോവിഡ് കേസുകൾ കുറഞ്ഞപ്പോൾ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിരുന്നെങ്കിലും, മൂന്നാം തരംഗത്തിന്റെ സാധ്യത മുന്നിൽകണ്ടാണ് മന്ത്രാലയം ഈ നിർദ്ദേശം പുറപ്പെടുവിച്ചത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മാസ്ക് ധരിക്കണമെന്നും, മസ്ജിദുൽ ഹറമിലും സമീപത്തുമായി നിസ്കാരം നിർവഹിക്കാൻ എത്തുന്നവർ സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.


Latest Related News